അമ്പലപ്പുഴ: ദുരിതബാധിതർക്കുള്ള സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. കൂട്ടാളിയായ വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ഒളിവിൽ. അമ്പലപ്പുഴ കോമന കൃഷ്ണകൃപയിൽ രാജീവ് പൈയാണ് (65) അറസ്റ്റിലായത്. തകഴി സ്വദേശിയും വില്ലേജ് ജീവനക്കാരനുമായ സന്തോഷാണ് ഒളിവിൽ പോയത്. പുറക്കാട് പഞ്ചായത്തിലെ വിവിധ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാൻ കലക്ടറേറ്റിൽനിന്നെത്തിച്ച സാധനങ്ങളിൽനിന്ന് അഞ്ച് ചാക്ക് അരി, ഒാരോ ചാക്ക് ചെറുപയർ, ഉഴുന്ന്, പാൽപൊടി എന്നിവയും സ്റ്റേഷനറി സാധനങ്ങളുമാണ് മോഷ്ടിച്ച് കടത്തിയത്. ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം. പുറക്കാട്ടെ ശ്രീ വേണുഗോപാല ദേവസ്വം മാനേജർ കൂടിയായ രാജീവ് പൈ ദേവസ്വത്തിെൻറ അധീനതയിലുള്ള കെട്ടിടത്തിലെ രണ്ടുമുറി ക്യാമ്പിലേക്കുള്ള സാധനങ്ങൾ സൂക്ഷിക്കാൻ വിട്ടുനൽകിയിരുന്നു. ഒരു മുറിയിൽ വസ്ത്രങ്ങളും മറ്റൊന്നിൽ അരിയുൾെപ്പടെയുള്ള സാധനങ്ങളുമാണ് സൂക്ഷിച്ചിരുന്നത്. ഇവിടെനിന്ന് ക്ഷേത്രത്തിൽ ജോലിചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ സഹായത്തോടെ സമീപത്തെ ബന്ധുവീട്ടിലേക്ക് സാധനങ്ങൾ തലച്ചുമടായി മാറ്റുകയായിരുന്നു. സംശയം തോന്നിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ചോദ്യം ചെയ്തപ്പോൾ ദേവസ്വം സാധനങ്ങളാെണന്ന് പറഞ്ഞ് ഒഴിഞ്ഞു. വിവരമറിഞ്ഞ് അമ്പലപ്പുഴ എസ്.ഐ പ്രജീഷ് എത്തി ചോദ്യം ചെയ്തപ്പോൾ പുറക്കാട് വില്ലേജിലെ ജീവനക്കാരനായ സന്തോഷിെൻറ അറിവോടെയാണ് സാധനങ്ങൾ മോഷ്ടിച്ചതെന്ന് സമ്മതിച്ചു. ബന്ധുക്കൾ തമ്മിെല അടിപിടിക്കേസിൽ പ്രതിയായ സന്തോഷ് ഒളിവിലാെണന്ന് എസ്.ഐ പറഞ്ഞു. എന്നാൽ, ദിവസങ്ങൾക്ക് മുമ്പും ഇത്തരത്തിൽ ഇവിടെനിന്ന് ചാക്കുകണക്കിന് സാധനങ്ങൾ കടത്തുന്നത് ശ്രദ്ധയിൽപെട്ടിട്ടുെണ്ടന്ന് സമീപവാസികൾ പറഞ്ഞു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ രാജീവ് പൈയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.