കൊച്ചി: കനത്ത മഴയിൽ വെള്ളത്തിലായ നഗരത്തിലെ വിവിധ പ്രദേശങ്ങൾ പൂർവസ്ഥിതിയിലായി. എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, കലൂർ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ വെള്ളം കയറിയിരുന്നു. കൊച്ചിക്കായലിൽ ജലനിരപ്പ് ഉയർന്ന് മറൈൻ ഡ്രൈവ് ഭാഗത്തും വെള്ളം കയറിയിരുന്നു. ഇവിടെയെല്ലാം വെള്ളമിറങ്ങിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിെൻറ ഉൾഭാഗത്ത് വെള്ളം കെട്ടിക്കിടക്കുന്നു. ഇവിടെയുണ്ടായിരുന്ന കടകളിൽ വെള്ളം കയറി വലിയ നാശമുണ്ടായി. കെ.എസ്.ആർ.ടി.സിയുടെ ഓഫിസിലും വെള്ളം കയറി. താൽക്കാലികമായി ഒരു ബസിലാണ് സ്റ്റേഷൻ മാസ്റ്ററുടെ ഓഫിസ് പ്രവർത്തിച്ചത്. വെള്ളം ഇറങ്ങിയതിനെത്തുടർന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള ഗതാഗതം പുനഃസ്ഥാപിച്ചു. അതേസമയം, റോഡുകൾ ഭൂരിഭാഗവും തകർന്നു. ഏലൂര്‍, കളമശ്ശേരി ഭാഗത്തെ റോഡുകളിലെയും വെള്ളത്തിെൻറ അളവ് കുറഞ്ഞിട്ടുണ്ട്. വാഹനഗതാഗതത്തിന് പ്രശ്‌നങ്ങളില്ല. മുട്ടാര്‍, ആറാട്ടുകടവ് പാലങ്ങളിലൂടെയും ഗതാഗതം പുനഃസ്ഥാപിച്ചു. ഇതിനുപുറെമ വല്ലാര്‍പാടം കണ്ടെയ്‌നര്‍ റോഡിലൂടെ ഗതാഗതവും പുനഃസ്ഥാപിച്ചു. ഇടപ്പള്ളി തോട് നിറഞ്ഞുകവിഞ്ഞതിനെത്തുടർന്ന് വെള്ളത്തിലായ ഇടപ്പള്ളി, വട്ടേക്കുന്നം ഭാഗങ്ങളിലും വെള്ളമിറങ്ങിയതോടെ ജനം ആശ്വാസത്തിലാണ്. ജനജീവിതം ഇവിടെ സാധാരണഗതിയിലായിട്ടില്ല. എറണാകുളം സൗത്ത് റെയിൽേവ ട്രാക്കിലും സ്റ്റേഷനിലേക്കുള്ള പ്രധാന വഴിയിലും വെള്ളം കയറിയിരുന്നു. ഇവിടെയൊക്കെ വെള്ളം ഇറങ്ങി പതിവ് സ്ഥിതിയിലായി. ആലുവ, പറവൂർ, പിഴല, കോതാട് തുടങ്ങിയ സ്ഥലങ്ങളിൽനിന്നുള്ള നിരവധി ആളുകളെ നഗരത്തിലെ ക്യാമ്പുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.