ഭക്ഷണം വേണ്ടവർ മാത്രം വിളിക്കുക; അഭ്യർഥനയുമായി മണ്ണഞ്ചേരിയിലെ യുവാക്കൾ

മണ്ണഞ്ചേരി: ദുരിതാശ്വാസ ക്യാമ്പുകളിൽനിന്ന് ഭക്ഷണം ആവശ്യപ്പെട്ട് നിരന്തരം വിളിവന്നപ്പോൾ നിസ്വാർഥ പ്രവർത്തനവുമായി മുന്നോട്ടുപോവുന്ന മണ്ണഞ്ചേരിയിലെ ഒരുപറ്റം യുവാക്കൾ മറ്റൊന്നും ആലോചിച്ചില്ല. ആറോളം പ്രാവശ്യം ഇവർ ആവശ്യംപറഞ്ഞ് വിളിക്കുകയും ചെയ്തു. വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ വാടകെക്കടുത്ത് യുദ്ധകാലാടിസ്ഥാനത്തിൽ രണ്ട് ചെമ്പ് ഭക്ഷണവുമായി അവിടെയെത്തിയപ്പോൾ ഭക്ഷണം വേണ്ട എന്ന മറുപടിയാണ് ലഭിച്ചത്. ഭക്ഷണം എത്തിച്ചപ്പോൾ താമസിച്ചുവെന്ന കാരണത്താൽ മടക്കിഅയച്ചത് യുവാക്കളെ നിരാശരാക്കി. സക്കീർ ഹുസൈൻ കോവൂർ, മാഹീൻ റാഹത്ത് എന്നിവരുടെ നേതൃത്വത്തിലാണ് വീട്ടിൽ ഭക്ഷണം പാചകംചെയ്ത് ആരും എത്തിപ്പെടാത്ത തുരുത്തുകളിൽ എത്തിക്കുന്നത്. എടത്വ, മരിയാപുരം തുടങ്ങിയ സ്ഥലങ്ങളിൽ മുടക്കംകൂടാതെ ഇവർ ഭക്ഷണം എത്തിച്ചുവരികയാണ്. രാത്രി വൈകുവോളം നീളുന്ന വിശ്രമമില്ലാത്ത സേവനത്തിനിടെയാണ് മണ്ണഞ്ചേരി വടക്കുള്ള പ്രദേശത്തുനിന്ന് ഭക്ഷണത്തിനായുള്ള ഫോൺകോൾ വന്നത്. അവർ വേണ്ട എന്നുപറഞ്ഞതോടെ ഈ ഭക്ഷണവുമായി രാത്രിയിൽ പല ക്യാമ്പുകളും കയറിയിറങ്ങി. എല്ലായിടത്തും ഭക്ഷണം എത്തിയിരുന്നു. ഒടുവിൽ സംഘത്തിന് ഭക്ഷണം തിരികെ കൊണ്ടുപോകേണ്ട സ്ഥിതിവന്നത് ഇവരെ ഏറെ ബുദ്ധിമുട്ടിലാക്കി. ഭക്ഷണം കിട്ടാത്ത ഒരുപാട് തുരുത്തുകൾ പല സ്ഥലങ്ങളിൽ ഇനിയും ഉണ്ടെന്നും ഭക്ഷണം ആവശ്യമില്ലാത്തവർ ദയവായി വിളിച്ച് അർഹതപ്പെട്ടവരുടെ അന്നം മുടക്കരുതെന്നുമാണ് ഇവരുടെ അപേക്ഷ. സോഷ്യൽ മീഡിയയിൽ ആയിരക്കണക്കിന് പേരാണ് ഈ ദാരുണ സംഭവം കണ്ടതും ഷെയർ ചെയ്തതും. തിക്താനുഭവം ഉണ്ടായിട്ടും മാറിനിൽക്കാതെ അന്നം ചോദിക്കുന്നവർക്ക് നൽകാൻ അവർ വീണ്ടും ഭക്ഷണമായി ഞായറാഴ്ചയും പുറപ്പെട്ടു. ദുരിതം തുടങ്ങിയ അന്ന് തുടങ്ങിയ ഇവരുടെ സേവനങ്ങൾക്ക് സഹായവും പിന്തുണയുമായി നൗഷാദ് കോവൂരാനും അഷ്‌കർ പൊന്നാടും അനീസ് പനക്കലും കുറെ സുമനസ്കരുമുണ്ട്. ബാലാവകാശ കമീഷ​െൻറ നിയന്ത്രണത്തിൽ 29 കേന്ദ്രങ്ങൾ ആരംഭിച്ചു -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് ബാലാവകാശ കമീഷ​െൻറ നിയന്ത്രണത്തിൽ 29 കേന്ദ്രങ്ങൾ ആരംഭിച്ചതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാരെ ആലപ്പുഴയിലെ മഹിളാമന്ദിരത്തിൽ താമസിപ്പിക്കുന്നതിനും ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. വെള്ളം ഇറങ്ങി വീട് വൃത്തിയാക്കുന്നതുവരെ കുട്ടികളെ ബാലാവകാശ കമീഷ​െൻറ 29 സ​െൻററുകളിൽ നിർത്താനും കുട്ടികളെ സാംക്രമിക രോഗങ്ങളിൽനിന്ന് സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. യോഗത്തിൽ മന്ത്രി ജി. സുധാകരൻ, ബാലാവകാശ കമീഷൻ ആക്ടിങ് ചെയർപേഴ്സൻ സി.ജെ. ആൻറണി, മെംബർ സിസ്റ്റർ ബിജി ജോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.