ഹരിപ്പാട്: മലയാളം യു.പി.എസിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദർശിച്ചു. ചികിത്സ സഹായത്തിന് മകൻ ഡോ. രോഹിത്തിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മറ്റ് ക്യാമ്പുകളും അദ്ദേഹം സന്ദർശിച്ചു. ദുരിതാശ്വസ പ്രവർത്തനത്തിെൻറ ഭാഗമായി എം.എൽ.എയുടെ കൺട്രോൾ റൂം തുറന്നതായും അദ്ദേഹം അറിയിച്ചു. പള്ളിപ്പാട്ടെയും ചെറുതനയിലെയും ചേപ്പാട്ടെയും ദുരിതബാധിതരെ ചെന്നിത്തല വിവിധ ക്യാമ്പുകളിലെത്തി സന്ദർശിച്ചു. ഹരിപ്പാട് ബോയ്സിലെ പുല്ലുംപട നിവാസികൾക്ക് കിടക്കാൻ പായ റോട്ടറി ക്ലബിനെക്കൊണ്ട് വാങ്ങിപ്പിച്ചു. ഹൃദയ ശസ്ത്രക്രിയക്കുശേഷം വിശ്രമിക്കുന്ന മേൽപ്പാടത്തെ മത്തായീസ് സ്കറിയക്കുമാത്രം ഒരു ക്ലാസ് മുറി പ്രത്യേകം നൽകണമെന്ന് ക്യാമ്പ് കോഒാഡിനേറ്ററോട് നിർദേശിച്ചു. ക്യാമ്പ് അംഗത്തിന് വീണ് പരിക്കേറ്റു ഹരിപ്പാട്: പള്ളിപ്പാട് അകംകുടി പത്മഗീതത്തിൽ പദ്മകുമാറിെൻറ ഭാര്യ ഗീതാകുമാരിക്ക് (48) ദുരിതാശ്വാസ ക്യാമ്പിൽ വീണ് പരിക്കേറ്റു. അകംകുടി എം.ടി.എൽ.പി സ്കൂളിലെ ക്യാമ്പിൽ കഴിഞ്ഞദിവസം 12.30നാണ് മുറിക്കുള്ളിൽ തട്ടിവീണത്. കൈക്ക് പരിക്കുള്ള ഇവർ ഗവ. ആശുപത്രിയിൽ ചികിത്സതേടി. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സാധനങ്ങൾ നൽകി പുന്നപ്ര: റൈറ്റ് തിങ്കേഴ്‌സ് ഫേസ്ബുക് ഗ്രൂപ്പ്, ദുരിതാശ്വാസ സാമഗ്രികൾ പുന്നപ്ര പഞ്ചായത്തിനു കീഴിലുള്ള ക്യാമ്പുകളിൽ വിതരണം ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് ഓഫിസിൽ ഗ്രൂപ് അഡ്മിൻ ഹസൻ റസാഖ്, പഞ്ചായത്ത് പ്രസിഡൻറ് ഷീജക്ക് അവശ്യസാധനങ്ങൾ കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.