ആലപ്പുഴ: 'ഇൗ വയസ്സാംകാലത്ത് എനിക്ക് ഒരൊറ്റ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ; ഒരു ദിവസമെങ്കിലും സ്വന്തം വീട്ടിൽ മനഃസമാധാനത്തോടെ കഴിയണം. ചെറിയ ജോലികൾ ചെയ്ത് സ്വരുക്കൂട്ടിയ പണവും പഞ്ചായത്തിൽ നിന്നും മറ്റും ലഭിച്ച സഹായവും കൊണ്ടാണ് വീടുപണി തുടങ്ങിയത്. തറയിട്ട് പണി തുടങ്ങിയതേയുള്ളൂ. വീട് വാർത്തിട്ടുമില്ല. അത് ഇപ്പോൾ മുഴുവനും മുങ്ങിയ നിലയിലാണ്. ഞാനിനി എന്ത് ചെയ്യണം? ' -ചമ്പക്കുളം കണ്ടങ്കരി തുരുത്തിച്ചിറയിൽ െപണ്ണമ്മ ചോദിക്കുകയാണ്. അവസാന ആശ്രയവും നഷ്ടപ്പെട്ട വിവരം പറയുേമ്പാഴും അവരുടെ കണ്ണുകൾ നനഞ്ഞില്ല. ''എനിക്കാരുമില്ല. ഞാനൊരു വിധവയാണ്. 16 വർഷമായി ഭർത്താവ് മരിച്ചിട്ട്. മക്കളില്ല. കൂടപ്പിറപ്പുകളായിരുന്ന രണ്ടു സഹോദരന്മാർ മരിച്ചിട്ട് പത്ത് വർഷത്തിലേറെയായി...'' ജീവിതത്തിൽ അനേകം ഒറ്റപ്പെടലുകൾക്ക് സാക്ഷിയായ ആ കണ്ണുകളിൽ നിറയുന്നത് നിസ്സംഗതയുടെ ശൂന്യത മാത്രം. ഇത് പെണ്ണമ്മയുടെ മാത്രം അവസ്ഥയല്ല. കുട്ടനാട്ടിൽനിന്ന് ജീവിതം ഉപേക്ഷിച്ച് ജീവൻമാത്രം കൈയിലെടുത്ത് ആലപ്പുഴ നഗരത്തിലേക്ക് പലായനം ചെയ്ത അനേകരുടേതാണ്. ഞായറാഴ്ച മാത ജെട്ടിയിൽ ബോട്ടിറങ്ങിയ കുഞ്ഞുമോൾക്ക് ദുരിതാശ്വാസപ്രവർത്തകർ നൽകിയ ഭക്ഷണം ഒരു വറ്റുപോലും ഇറങ്ങുന്നില്ല. കാരണം, കുടുംബത്തിെൻറ ഏകവരുമാനമായ പശുക്കളെ സംരക്ഷിക്കാൻ ഭർത്താവ് ജോജി കൈനകരി കുട്ടമംഗലം എസ്.എൻ.ഡി.പി സ്കൂളിനുസമീപമുള്ള ഏതോ ഒരു വീടിെൻറ െടറസിലാണ്. പശുക്കൾ സമീപത്തുള്ള പാലത്തിലും. കുഞ്ഞുമോൾ ദുരിതാശ്വാസ ക്യാമ്പിലും. ആശയവിനിമയ സാധ്യതകൾ നിലച്ച് ഉറ്റവരും ഉടയവരും എവിടെയാെണന്ന് പോലും അറിയാതെ ഭീതിലാണ് പലരും ക്യാമ്പുകളിൽ കഴിയുന്നത്. നെഹ്റു ട്രോഫി വാർഡിലെ ജയന്തി തെൻറ വീട് വെള്ളപ്പൊക്കത്തിൽ തകർന്നുവെന്ന വാർത്തകേട്ടാണ് രാവിലെ ക്യാമ്പിൽനിന്ന് ഉണർന്നത്. പിന്നെ അവർക്ക് അവിടെ ഇരിക്കാൻ സാധിച്ചില്ല. വള്ളം സംഘടിപ്പിച്ച് മക്കളെയുംകൂട്ടി നേരെ വീട്ടിലേക്ക് പോയി. ഒരു പ്രതീക്ഷക്കും വകനൽകുന്നതായിരുന്നില്ല അവിടെ കണ്ട കാഴ്ച. വരുംനാളുകളിൽ ജലം ഇറങ്ങിയാലും ഒരിക്കലും ഉണങ്ങാത്ത മുറിവുകളാണ് മഴ സമ്മാനിച്ചത്. ആ മുറിവുകളിൽ നിന്നുണ്ടാകുന്ന നീറ്റൽ അനേകകാലം ഇവരുടെ ജീവിതത്തെ അസ്വസ്ഥമാക്കും. ക്യാമ്പുകളിൽ മാത്രമല്ല, തിരികെ വീട്ടിലേക്ക് പോകുേമ്പാഴാണ് സഹായം ഏറ്റവും അത്യാവശ്യമായി വേണ്ടത്. -ജിനു റെജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.