വീട് തകർന്നു

തൃപ്പൂണിത്തുറ: തെക്കുംഭാഗം മേക്കര അയ്യങ്കാളി റോഡിൽ . വീട്ടുകാർ ദുരിതാശ്വാസ ക്യാമ്പിലായിരുന്നതിനാൽ ദുരന്തം ഒഴിവായി. തെക്കുമേൽ ജയൻ-ശാന്ത ദമ്പതികളുടെ ഓടിട്ട വീടാണ് പൂർണമായും തകർന്നത്. വെള്ളിയാഴ്ച രാവിലെ 11ഒാടെയാണ് വീടി​െൻറ മേൽക്കൂരയും ഭിത്തിയും തകർന്ന് നിലംപതിച്ചത്. ജയനും ശാന്തയും തെക്കുംഭാഗം ചൂരക്കാട് സ്കൂൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു. വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് വ്യാഴാഴ്ചതന്നെ ഇവരെ മാറ്റിപ്പാർപ്പിച്ചിരുന്നു. ക്യാമ്പ് കഴിഞ്ഞാൽ എങ്ങോട്ട് മടങ്ങുമെന്നറിയാതെ ആശങ്കയിലാണ് കുടുംബം. പെയിൻറിങ് തൊഴിലാളിയാണ് ജയൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.