മട്ടാഞ്ചേരി: പ്രളയക്കെടുതിയെത്തുടർന്ന് പമ്പിങ് നടക്കാത്തതിനാൽ പശ്ചിമകൊച്ചി മേഖല നിവാസികൾ ദുരിതത്തിൽ. അഞ്ചുദിവസമായി പല മേഖലയിലും കുടിവെള്ളം ലഭിച്ചിട്ടില്ല. കുപ്പിവെള്ളം വിപണിയിൽ ലഭിക്കുന്നില്ല. ജനം തിങ്ങിവസിക്കുന്ന മേഖലകളിൽപോലും ടാങ്കർ ലോറികളിൽ വെള്ളം എത്തിക്കാനും നടപടിയായില്ല. പാൽ വിതരണവും മൂന്നുദിവസമായി നിലച്ചിരിക്കയാണ്. സൂപ്പർ മാർക്കറ്റുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ അവശ്യസാധനങ്ങൾ കുറവാണ്. പച്ചക്കറി, പലചരക്കുസാധനങ്ങളുടെ വരവ് നിലച്ചതോടെ ചില ഹോട്ടലുകളും തുറക്കുന്നില്ല. പ്രളയം പശ്ചിമകൊച്ചിയെ കാര്യമായി ബാധിച്ചില്ലെങ്കിലും ദിവസങ്ങൾ പിന്നിടുന്തോറും ഭക്ഷ്യവസ്തുക്കളും കുടിനീരും കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.