ദുരന്തമുഖത്ത് ഐക്യത്തി​െൻറയും കൂട്ടായ്മയുടെയും പാരമ്പര്യം ഉയർത്തിപ്പിടിക്കണം -മന്ത്രി ജി. സുധാകരൻ

ആലപ്പുഴ: ദുരന്തമുഖത്ത് കൂട്ടായ്മയുടെയും ഐക്യത്തി​െൻറയും വേളയിലാണ് ഇത്തവണ കേരളം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. 72ാമത് സ്വാതന്ത്ര്യദിനാഘോഷത്തി​െൻറ ഭാഗമായി പൊലീസ് പരേഡ് മൈതാനിയിൽ നടന്ന ജില്ലതല ആഘോഷത്തിൽ ദേശീയപതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ ആക്രമണങ്ങളെയും ആഭ്യന്തര കലാപങ്ങളെയും പ്രകൃതിക്ഷോഭങ്ങളെയും അതിജീവിച്ച രാജ്യത്തി​െൻറ പാരമ്പര്യം ഈ വേളയിൽ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. മഹാത്മാഗാന്ധിയും അനേകായിരം രക്തസാക്ഷികളുംകൂടി നേടിയെടുത്ത സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേതുണ്ട്. ലോകത്തും ഇന്ത്യയിലും അനുകൂലവും പ്രതികൂലവുമായ പ്രക്ഷുബ്ധാവസ്ഥകൾ ഉണ്ടായപ്പോഴും സ്വാതന്ത്ര്യം നിലനിർത്താൻ നമുക്കായി. ഇത്തവണ പ്രതികൂല പ്രകൃതിയെ വെല്ലുവിളിച്ചാണ് സ്വാതന്ത്ര്യദിനാഘോഷങ്ങൾ നടക്കുന്നെതന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായ ഡിവൈ.എസ്.പി പി.വി. ബേബി, പൊലീസ് ഇൻസ്‌പെക്ടർമാരായ ടി. മനോജ്, കെ. സദൻ, ആർ. സുരേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സജിത്ത്കുമാർ, ആർ. രാജേഷ്, അമീർഖാൻ, ബാലകൃഷ്ണൻ എന്നിവർക്ക് ചടങ്ങിൽ മന്ത്രി മെഡൽ സമ്മാനിച്ചു. സായുധസേന പതാകദിനനിധിയിലേക്ക് ഏറ്റവും കൂടുതൽ തുക സംഭാവന ചെയ്ത വിദ്യാഭ്യാസ സ്ഥാപനമായ ആലപ്പുഴ എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂളിനും സർക്കാർ സ്ഥാപനമായ ആലപ്പുഴ സപ്ലൈ ഓഫിസിനുമുള്ള ട്രോഫികൾ ചടങ്ങിൽ സമ്മാനിച്ചു. ജില്ലതലത്തിലും ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് തലത്തിലും സ്‌കൂളുകൾ, കോളജുകൾ, സർക്കാർ ഓഫിസുകൾ എന്നിവിടങ്ങളിലും സ്വാതന്ത്ര്യദിനാഘോഷം നടന്നു. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും മൂലം പരേഡ് ഇത്തവണ ഒഴിവാക്കിയിരുന്നു. നദി, കനാൽ തീരങ്ങളിലുള്ളവർ മാറാൻ നിർദേശം ആലപ്പുഴ: കനത്തമഴ തുടരുകയും ഡാമുകൾ തുറന്നുവിടുകയും ചെയ്യുന്ന സാഹചര്യത്തിൽ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ജാഗ്രത നിർദേശം. കിഴക്കൻ വെള്ളം ജില്ലയിലേക്ക് കൂടുതലായി ഒഴുകിവരാനുള്ള സാധ്യത കണക്കിലെടുത്ത് നദികളുടെയും ആറുകളുടെയും തീരങ്ങളിൽ താമസിക്കുന്നവർ ഉയർന്ന പ്രദേശങ്ങളിലേക്കോ ക്യാമ്പുകളിലേക്കോ മാറണമെന്ന് കലക്ടർ അഭ്യർഥിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിന് കലക്ടറേറ്റിൽ ജില്ലതല ദുരന്തനിവാരണ സമിതി യോഗം ചേർന്നു. പഞ്ചായത്ത് സെക്രട്ടറിമാർ ഓഫിസുകളിൽ അടിയന്തരമായി എത്തുകയും വില്ലേജ് ഓഫിസർമാർക്ക് ഒപ്പംനിന്ന് പ്രവർത്തിക്കുകയും വേണമെന്ന് കലക്ടർ നിർദേശിച്ചു. കുട്ടനാട്ടിലെ റിസോർട്ടുകളിൽനിന്ന് ടൂറിസ്റ്റുകളെ സുരക്ഷിതമായി ഒഴിപ്പിക്കാനും നിർദേശം നൽകി. പൊലീസും ഫയർഫോഴ്‌സും മറ്റുവകുപ്പുകളും ജാഗ്രതയോടെ ഇരിക്കണം. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരൻ എന്നിവർ നേരിട്ട് ജില്ലയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. പുളിങ്കുന്ന് എൻജിനീയറിങ് കോളജിൽ 43 വിദ്യാർഥികൾ ഒറ്റപ്പെട്ടതിനെത്തുടർന്ന് പോർട്ട് ഓഫിസിൽനിന്ന് ബോട്ട് തയാറാക്കി നൽകി. ഫയർഫോഴ്‌സി​െൻറ സഹായവും നൽകി. എപ്പോഴും അഞ്ച് ബോട്ട് തയാറാക്കി നിർത്താൻ കലക്ടർ ഉത്തരവിട്ടു. കലക്ടറേറ്റിലെ കൺട്രോൾ റൂം ചുമതല സബ്കലക്ടർ വി.ആർ. കൃഷ്ണതേജക്ക് നൽകി. കെ.എസ്.ആർ.ടി.സി ബസുകൾ എടത്വ-തിരുവല്ല വഴി സർവിസ് നടത്താൻ നിർദേശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.