അച്ചൻകോവിലാർ കരകവിഞ്ഞു; മാവേലിക്കര വെള്ളത്തിൽ

മാവേലിക്കര: അച്ചന്‍കോവിലാറ്റില്‍ വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് മാവേലിക്കര നഗരസഭയിലും തഴക്കര ചെട്ടികുളങ്ങര പഞ്ചായത്തുകളിലും വെള്ളംകയറി. ആറ്റിലെ വെള്ളം ഇരച്ചുകയറിയ വെട്ടിയാര്‍ പെരുവേലില്‍ചാല്‍ പുഞ്ചയുടെ ഇരുകരയിലും നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. ബുധനാഴ്ച രാത്രി എട്ടുമുതലാണ് മലവെള്ളം കുതിച്ചെത്തിയത്. ആദ്യഘട്ടത്തില്‍ വെള്ളപ്പൊക്കം ദുരിതം വിതച്ച ചെട്ടികുളങ്ങരയുടെ വടക്കുപടിഞ്ഞാറന്‍ മേഖലകളിലും മാവേലിക്കര നഗരസഭയിലെ കണ്ടിയൂര്‍, കുരുവിക്കാട് മേഖലകളിലും തഴക്കര കുന്നത്തുമാണ് ഏറ്റവുമേറെ ദുരന്തമുണ്ടായത്. ചെട്ടികുളങ്ങര പഞ്ചായത്തില്‍ മാത്രം 16 ക്യാമ്പുകള്‍ തുറന്നു. മാവേലിക്കര നഗരസഭയില്‍ ഗവ. ടി.ടി.ഐ, എ.ഒ.എം.എം എൽ.പി.എസ്, കണ്ടിയൂര്‍ യു.പി.എസ്, വെട്ടിയാര്‍ വില്ലേജില്‍ കളത്തി​െൻറയടുത്ത് ജോസഫി​െൻറ വീട്, വെട്ടിയാര്‍ ഇരട്ടപ്പള്ളിക്കൂടം, ദേവീവിലാസം എൽ.പി സ്‌കൂള്‍, ചെട്ടികുളങ്ങര കണ്ണമംഗലം വില്ലേജില്‍ ഗവ. യു.പി.എസ് കണ്ണമംഗലം, മറ്റം നോര്‍ത്ത് എൽ.പി.എസ്, ഗവ. യു.പി.എസ് ആഞ്ഞിലിപ്ര, കോളശ്ശേരില്‍ സ്‌കൂള്‍, കണ്ണമംഗലം തെക്ക് ഗവ. യു.പി.എസ്, പേള ഗവ. യു.പി.എസ്, പനച്ചത്തറ കോളനി, കറുകത്തെക്കതില്‍ കോളനി, ആച്ചം വാതുക്കല്‍ കോളനി, കണ്ണന്തറ കോളനി, വടക്കേത്തുണ്ടം കോളനി തഴക്കര വില്ലേജില്‍ കുന്നം ഗവ. യു.പി.എസ്, വഴുവാടി വിശ്വകർമ സ്‌കൂള്‍, ഭരണിക്കാവ് വില്ലേജില്‍ പള്ളിക്കല്‍ ഗവ. എല്‍.പി.എസ്, കറ്റാനം വില്ലേജില്‍ ഭരണിക്കാവ് ഗവ. യു.പി.എസ്, മാവേലിക്കര വില്ലേജില്‍ കോടതി ജങ്ഷന്‍, തെക്കേക്കര വില്ലേജില്‍ കുറത്തികാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, കാക്കാനപ്പള്ളില്‍ സ്‌കൂള്‍, വാത്തികുളം ആലുംമൂട്ടില്‍ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ തുറന്നത്. തഴക്കര തെക്കേക്കര ചെട്ടികുളങ്ങര പഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമായി 33 ക്യാമ്പ് തുറന്നിട്ടുണ്ട്. 950 കുടുംബങ്ങളില്‍ നിന്നായി രണ്ടായിരത്തിലേറെ ആളുകൾ ക്യാമ്പുകളില്‍ അഭയം തേടി. ഇവരില്‍ എഴുന്നൂറിലേറെ കുട്ടികളാണ്. കണ്ണമംഗലം വില്ലേജാണ് ഏറെ ദുരിതം നേരിടുന്നത്. ചെട്ടികുളങ്ങര പഞ്ചായത്തി​െൻറ വടക്കു പടിഞ്ഞാറു ഭാഗം അച്ചന്‍കോവിലാറി​െൻറ തീരപ്രദേശവും പടിഞ്ഞാറുഭാഗം ആറ്റുവെള്ളത്തി​െൻറ ഭീഷണി നേരിടുന്ന ഉള്ളിട്ട പുഞ്ചയുമാണ്. എല്ലാ സൗകര്യങ്ങളും ക്രമീകരിച്ചതായി മാവേലിക്കര തഹസില്‍ദാര്‍ എസ്. സന്തോഷ് അറിയിച്ചു. പ്രളയഭീതിയിൽ അമ്പലപ്പുഴയും അമ്പലപ്പുഴ: പ്രദേശത്തെ വിവിധ പഞ്ചായത്തുകളിലായി ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ. തകഴി പഞ്ചായത്തി​െൻറ ഉൾപ്രദേശങ്ങളിൽ കുടുങ്ങിക്കിടന്ന നിരവധി കുടുംബങ്ങളെ വള്ളത്തിൽ രക്ഷപ്പെടുത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അംബിക ഷിബു, അമ്പലപ്പുഴ സി.ഐ ബിജു വി. നായർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്. ആറാട്ടുപുഴ, കള്ളിക്കാട് എന്നിവിടങ്ങളിൽനിന്ന് മത്സ്യഫെഡി​െൻറ നിർദേശപ്രകാരം രണ്ട് വള്ളങ്ങളിലായി ആറ് തൊഴിലാളികൾ തകഴിയിലെത്തിയിരുന്നു. തകഴി പഞ്ചായത്തിൽ 14 വാർഡിലും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. എന്നാൽ, എല്ലാ പ്രദേശവും വെള്ളത്തിലായതോടെ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ഭക്ഷണം പാകംചെയ്ത് നൽകാൻപോലും കഴിയാത്ത സ്ഥിതിയാണ്. കനത്ത വെള്ളക്കെട്ടായതോടെ ഇടറോഡുകളിലും വീടുകളിലുംനിന്ന് ജനം നീന്തിയാണ് പുറത്തെത്തുന്നത്. ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി ബസ് സർവിസ് എടത്വയിൽ അവസാനിപ്പിച്ചു. കാലാവസ്ഥ പ്രതികൂലമായതോടെ അമ്പലപ്പുഴ-തിരുവല്ല പാത വിജനമായി. വീട്ടുകാർ സർവതും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന കാഴ്ചയാണ് പലയിടത്തും. കണ്ടങ്കരി, എടത്വ ഭാഗങ്ങളിൽനിന്ന് ഒറ്റപ്പെട്ട കുടുംബങ്ങളെ വള്ളത്തിൽ തകഴിയിലെത്തിച്ചാണ് രക്ഷപ്പെടുത്തിയത്. തകഴി ശിവാനന്ദ​െൻറ ഉടമസ്ഥതയിലുള്ള കവിത സൗണ്ട്സിൽ സൂക്ഷിച്ചിരുന്ന മൈക്സെറ്റ് ഉപകരണങ്ങൾ വെള്ളത്തിൽ നശിച്ചു. ഏകദേശം അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വിവിധ സ്ഥലങ്ങളിൽ ഉൾപ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താൻ ശ്രമം ഊർജിതമാണ്. വിവിധ പള്ളികളിലും സ്കൂളുകളിലും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിപ്പിക്കാൻ ഭാരവാഹികൾ സമ്മതം അറിയിച്ചിട്ടുണ്ട്. നീർക്കുന്നം ഇജാബ മദ്റസ ഹാളും ഭാരവാഹികൾ വിട്ടുനൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.