പെരുമ്പാവൂർ മണ്ഡലത്തിൽ 45 ക്യാമ്പ് --എം.എൽ.എ പെരുമ്പാവൂർ: മണ്ഡലത്തിൽ 45 ക്യാമ്പ് തുറന്നതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ പറഞ്ഞു. വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്ന ജനങ്ങളെ എം.എൽ.എ വിവിധ ക്യാമ്പുകളിൽ സന്ദർശിച്ചു. 2404 കുടുംബങ്ങളിലായി 14,506 ആളുകൾ ക്യാമ്പിൽ ഉണ്ടെന്ന് എം.എൽ.എ പറഞ്ഞു. ക്യാമ്പിലെ അംഗങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിൽ ആളുകൾ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. അവരെ സുരക്ഷിത താമസ സ്ഥലങ്ങളിലേക്ക് മാറ്റാൻ ജില്ല ഭരണകൂടത്തോട് മൂന്ന് ബോട്ടുകൾ കൂടി നൽകാൻ അഭ്യർഥിച്ചിട്ടുണ്ട്. ഇന്നും നാളെയുമായി കൂടുതൽ ക്യാമ്പ് തുറക്കുമെന്ന് എം.എൽ.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.