മുഴുസമയ മത്സ്യകൃഷിക്കെതിരെ കർഷകസംഘം

തുറവൂർ: മുഴുസമയ മത്സ്യകൃഷി നടത്താൻ രഹസ്യനീക്കം നടത്തുന്ന ചെമ്പകശ്ശേരി പാടശേഖര സമിതിക്കെതിരെ പ്രക്ഷോഭത്തിനൊരുങ്ങി കർഷകസംഘം. പട്ടണക്കാട് പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന 250 ഏക്കറോളമുള്ള ചെമ്പകശ്ശേരി കാർഷികനിലത്തിൽ അടിയന്തരമായി നെൽകൃഷി തുടങ്ങണമെന്ന ആവശ്യമുയർത്തിയാണ് പ്രക്ഷോഭം. പഞ്ചായത്ത് കൃഷിഭവ​െൻറ സഹകരണത്തോടെ വിത്തും മറ്റ് സഹായങ്ങളും നൽകിയതിനെത്തുടർന്ന് ആദ്യഘട്ടത്തിൽ കുറച്ചുഭാഗത്ത് വിത്തെറിഞ്ഞു. കനത്ത മഴയിൽ ഇത് നശിച്ചു. മഴ മാറിയിട്ടും വെള്ളം വറ്റിച്ച് കൃഷി പുനരാരംഭിക്കാൻ പാടശേഖരസമിതി തയാറായില്ല. സർക്കാറിൽനിന്നും സൗജന്യ വൈദ്യുതിയടക്കം സ്വീകരിച്ചിട്ടും ചില കൃഷി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ മത്സ്യകൃഷി നടത്താനാണ് ഇവരുടെ നീക്കം. സർക്കാറി​െൻറ ഒരു നെല്ലും മീനും പദ്ധതിയെ അട്ടിമറിക്കാൻ ശ്രമിക്കുന്ന പാടശേഖര സമിതിക്കെതിരെ കൃഷി വകുപ്പ് നടപടിയെടുക്കണം. നെൽകൃഷി തുടങ്ങിയില്ലെങ്കിൽ കർഷകസംഘം അരൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പകശ്ശേരിയിലേക്ക് മാർച്ച് നടത്തി കൊടികുത്തും. വെള്ളം വറ്റിച്ച് താൽപര്യമുള്ള കർഷകരെ കൊണ്ട് നെൽകൃഷി നടത്താൻ നേതൃത്വം നൽകുമെന്ന് ജില്ല ജോയൻറ് സെക്രട്ടറി എൻ.പി. ഷിബു, ഏരിയ പ്രസിഡൻറ് സി.എം. കുഞ്ഞിക്കോയ, സെക്രട്ടറി എം.ജി. നായർ എന്നിവർ പറഞ്ഞു. ആയിരങ്ങൾ പിതൃതർപ്പണത്തിനെത്തി അരൂർ: മേഖലയിലെ ക്ഷേത്രങ്ങളിൽ പിതൃതർപ്പണത്തിന് ആയിരങ്ങൾ എത്തിച്ചേർന്നു. രാവിലെ തുടങ്ങിയ നമസ്കാരം നേദ്യം വാങ്ങി ബലിയർപ്പിക്കാൻ പല ക്ഷേത്രങ്ങളിലും നീണ്ട നിരതന്നെ രൂപപ്പെ‌ട്ടു. കണ്ടമംഗലം ശ്രീരാജരാജേശ്വരി ക്ഷേത്രത്തിൽ ചടങ്ങുകൾ മേൽശാന്തി പി.കെ. ചന്ദ്രദാസി​െൻറ കാർമികത്വത്തിൽ നടന്നു. രണ്ടായിരത്തിലധികം പേരാണ് പ്രത്യേകം തയാറാക്കിയ പന്തലിൽ ബലിതർപ്പണം നടത്തിയത്. പറയകാട് നാലുകുളങ്ങര ദേവിക്ഷേത്രത്തിൽ പുലർച്ച ഗണപതി ഹോമത്തോടെയാണ് പൂജകൾ തുടങ്ങിയത്. ക്ഷേത്രം മേൽശാന്തി ചെറുവാരണം സിജിയുടെ കാർമികത്വത്തിലായിരുന്നു ബലിതർപ്പണ ചടങ്ങ്. വിശ്വഹിന്ദു പരിഷത്ത് തുറവൂര്‍ പ്രഖണ്ഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധകാരനഴി കടപ്പുറത്തായിരുന്നു ബലിതര്‍പ്പണം. വി.കെ. സുഭാഷ് കേശവ് ശാന്തി മുഖ്യകാര്‍മികത്വം വഹിച്ചു. വളമംഗലം വടേക്കുറ്റ് ഭഗവതി ക്ഷേത്രം (മാളികപ്പുറത്തമ്മ) തിരുസന്നിധിയിൽ പള്ളിപ്പുറം അജിത് ശാന്തിയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങ്. കിഴക്ക് ചമ്മനാട് ദേവീക്ഷേത്രം, കളരിക്കൽ ദേവീക്ഷേത്രം, മേനാശ്ശേരി കളത്തിൽ ധർമശാസ്താ ഭദ്രകാളി ക്ഷേത്രത്തിലും ബലിതർപ്പണ ചടങ്ങുകൾ സംഘടിപ്പിച്ചു. മരം വീണ‌് ചെറുകിട കയർഫാക്ടറി തകർന്നു ചേർത്തല: കനത്തമഴയിലും കാറ്റിലും മരംവീണ‌് ചെറുകിട കയർ ഫാക്ടറി തകർന്നു. പള്ളിപ്പുറം പഞ്ചായത്ത‌് 13ാം വാർഡ് ചാലുകണ്ടത്തിൽ ഹരീഷി​െൻറ ഫാക്ടറിയാണ‌് കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റില്‍ സമീപത്തുനിന്ന അക്കേഷ്യ മരം കടപുഴകി വീണ് തകർന്നത‌്. ഫാക്ടറിയില്‍ ആറ‌ുപേർ ജോലിചെയ്യുന്നതിനിടെയാണ് മരം വീണതെങ്കിലും ഇവർ ഓടിമാറിയതിനാൽ പരിക്കേറ്റില്ല. രണ്ട‌് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സാധാരണ കുടുംബത്തിലെ അംഗമായ ഹരീഷ് ബാങ്ക് വായ്പയെടുത്ത് നിര്‍മിച്ച ഫാക്ടറിയാണ് തകര്‍ന്നത്. പ്രകൃതിക്ഷോഭത്തില്‍ ഉള്‍പ്പെടുത്തി സഹായധനത്തിന് വില്ലേജ് പഞ്ചായത്ത് ഒാഫിസുകളെ സമീപിച്ചപ്പോള്‍ വീടുകള്‍ക്കേ നല്‍കൂവെന്നാണ് പറഞ്ഞതെന്ന് ഹരീഷ് പറയുന്നു. ഫാക്ടറി പുനര്‍നിർമിച്ചാലേ ഹരീഷിനൊപ്പം ജോലിചെയ്യുന്ന മറ്റ് അഞ്ചുപേരുടെയും കുടുംബത്തിന് കഴിയാനാകൂവെന്നതിനാല്‍ ഹരീഷും കുടുംബവും കലക്ടറെ കണ്ട് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.