കായംകുളം: പിറവിയെടുത്തിട്ട് അരനൂറ്റാണ്ട് പിന്നിടുന്ന കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളടക്കം 10 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പാക്കും. 14ന് വൈകീട്ട് 3.30ന് കാദീശ ഒാഡിറ്റോറിയത്തിൽ ആഘോഷം നടക്കുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ നുജുമുദ്ദീൻ ആലുംമൂട്ടിലും കൺവീനർ അജയൻ സാധുപുരവും വാർത്തസമ്മേളനത്തിൽ അറിയിച്ചു. നഗരത്തിലെ പ്രധാന ഭാഗങ്ങളിൽ സി.സി ടി.വികൾ സ്ഥാപിക്കുന്ന കാവൽക്കണ്ണ് പദ്ധതിയാണ് സിൽവർ ജൂബിലി ഉപഹാരമായി നാടിന് സമർപ്പിക്കുന്നത്. 12 ജങ്ഷനിലാണ് ഇവ സ്ഥാപിക്കുക. കൂടാതെ 50 അർബുദ-വൃക്ക രോഗികൾക്ക് ധനസഹായം നൽകും. 200 വീട്ടമ്മമാർക്ക് ഒാണപ്പുടവയും ഒാണക്കിറ്റും വിതരണം ചെയ്യും. നിയോജക മണ്ഡലം പരിധിയിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് ഉപഹാരം നൽകും. തുടക്കം മുതൽ സംഘടനയെ നയിക്കുന്ന പ്രസിഡൻറ് െഎ. ഇസ്മായിൽ കുട്ടിയെയും സെക്രട്ടറി പി.സി. നടേശനെയും ആദരിക്കും. മന്ത്രി പി. തിലോത്തമൻ ഉദ്ഘാടനവും ആദരവും നിർവഹിക്കും. കെ.സി. വേണുഗോപാൽ എം.പി ചികിത്സ സഹായ വിതരണവും യു. പ്രതിഭ എം.എൽ.എ അവാർഡുവിതരണവും നടത്തും. കാവൽ കണ്ണ് പദ്ധതി ജില്ല പൊലീസ് മേധാവി എസ്. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എൻ. ശിവദാസൻ ഒാണക്കിറ്റുകളും പ്രതിപക്ഷ നേതാവ് യു. മുഹമ്മദ് ഒാണക്കോടിയും വിതരണം ചെയ്യും. എം.എസ്.എം ട്രസ്റ്റ് ചെയർമാൻ പി. ഹിലാൽ ബാബു വിദ്യാഭ്യാസ ധനസഹായ വിതരണം നിർവഹിക്കും. വാർത്തസമ്മേളനത്തിൽ യൂനിറ്റ് ഭാരവാഹികളായ െഎ. ഇസ്മായിൽകുട്ടി, പി.സി. നടേശൻ, സൂര്യ മഹ്മൂദ്, കെ. ബാലകൃഷ്ണൻ, സുരേഷ് എന്നിവരും പെങ്കടുത്തു. പള്ളിപ്പാട്, വീയപുരം റോഡുകളിൽ വെള്ളം കയറി ഹരിപ്പാട്: പള്ളിപ്പാട്, വീയപുരം തുടങ്ങിയ പഞ്ചായത്തിലെ മിക്ക റോഡുകളിലും വെള്ളം കയറി. ഇവിടങ്ങളിൽ ജനജീവിതം ദുസ്സഹമാവുകയും വാഹന ഗതാഗതം തടസ്സപ്പെട്ട നിലയിലുമാണ്. വീയപുരം-എടത്വ റോഡ് മുങ്ങിയത് കാരണം ഹരിപ്പാട്-വീയപുരം, എടത്വ, ചക്കുളത്തുകാവ്, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം മേഖലയിലേക്കുള്ള സർവിസുകൾ ഇപ്പോൾ നിർത്തിവെച്ചിരിക്കുകയാണ്. അപ്പർ കുട്ടനാട്ടിലെ വിവിധ കോളനികളിലെ ജനജീവിതം ദുസ്സഹമാണ്. നേത്രചികിത്സ ക്യാമ്പ് മാന്നാർ: ജേസി മാന്നാർ ചാരിറ്റബിൾ സൊസൈറ്റി, വൈ.എം.സി.എ കുട്ടമ്പേരൂർ, ജെ.സി.ഐ മാന്നാർ എന്നിവയുടെ ആഭിമുഖ്യത്തിൽ കൊല്ലം ജില്ല അന്ധത നിവാരണസമിതിയുടെ സഹകരണത്തോടെ ഭരണിക്കാവ് എം.ടി.എം.എം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ നേത്രചികിത്സ ക്യാമ്പും തിമിര ശസ്ത്രക്രിയയും നടത്തുന്നു. കുട്ടമ്പേരൂർ വൈ.എം.സി.എ ഹാളിൽ 18ന് രാവിലെ 10 മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന ക്യാമ്പിൽ വൈകല്യമുള്ളവർക്ക് സൗജന്യമായും മറ്റുള്ളവർക്ക് സൗജന്യ നിരക്കിലും കണ്ണട ലഭ്യമാണ്. ഫോൺ: 9447565237, 8113939924.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.