അമ്മയുടെയും മകളുടെയും ആകസ്​മിക വേർപാടിൽ വിറങ്ങലിച്ച്​ പൊങ്ങ ഗ്രാമം

കുട്ടനാട്: വെള്ളപ്പൊക്കത്തിൽ നാട് ദുരിതമനുഭവിക്കവെ അപ്രതീക്ഷിതമായി കടന്നുവന്ന അമ്മയുടെയും മകളുടെയും മരണം നെടുമുടി പൊങ്ങ പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. നെടുമുടി പൊങ്ങ ചെമ്മനങ്ങാട് സിബിച്ച​െൻറ ഭാര്യ ജോളി (47), മകള്‍ സിജി (20) എന്നിവരെയാണ് പാടശേഖരത്തിെല വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കനത്ത മഴ ശമിക്കുകയും ജലനിരപ്പ് ക്രമേണ കുറഞ്ഞുവരുകയും ചെയ്യുന്നതി​െൻറ ആശ്വാസത്തിലായിരുന്നു നാട്. പരിസരത്തെ ദുരിതാശ്വാസ ക്യാമ്പിൽ പാചകത്തിനും മറ്റും പതിവായി എത്താറുള്ള അമ്മയും മകളും ശനിയാഴ്ച പോയിരുന്നില്ല. കഴുത്തൊപ്പം മാത്രമായിരുന്നു പാടശേഖരത്ത് വെള്ളമുണ്ടായിരുന്നത്. മരണം സംഭവിക്കാൻ മാത്രം വെള്ളം ഇവിടെയുള്ളതായി ആരും കരുതുന്നില്ല. അതേസമയം, ജോളിയുടെയും സിജിയുടെയും പൊക്കക്കുറവ് അതിന് കാരണമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ ജോലി ചെയ്യുന്ന പിതാവ് സിബിച്ചനെ ജ്യോതി ജങ്ഷനിലെ ബസ് സ്റ്റോപ്പിൽ രാവിലെയാക്കി മടങ്ങിവന്നതാണ് സിജി. രാവിലെ അമ്മയും മകളും പള്ളിയിൽ പോയിരുന്നതായും അയൽവാസികൾ പറയുന്നു. സിജിയുടെ മൂത്ത സഹോദരി സിമിയായിരുന്നു പതിവായി സിബിച്ചനെ ആക്ടീവയിൽ ബസ് സ്റ്റോപ്പിൽ ആക്കിയിരുന്നത്. എന്നാൽ, വെള്ളപ്പൊക്കത്തെത്തുടർന്ന് ചേച്ചി ബന്ധുവീട്ടിൽ പോയതിനാൽ ബിരുദ വിദ്യാർഥിനിയായ സിജിയായിരുന്നു പിതാവിനെ ബസ് സ്റ്റോപ്പിൽ കൊണ്ടുപോയി വിട്ടത്. അതിനുശേഷം സിജി മീൻ വെട്ടാനിരുെന്നന്നാണ് കരുതുന്നത്. ഈ സമയത്ത് വീടിന് പിറകിൽ അഴയിൽ തുണി വിരിക്കുകയായിരുന്ന അമ്മ വെള്ളം കയറിയ പാടേത്തക്ക് വീഴുകയായിരുെന്നന്നും സിജി രക്ഷിക്കാൻ ഓടി പിന്നാലെ ചെന്നതാകാമെന്നുമാണ് ചില അയൽവാസികൾ പറയുന്നത്. എന്നാൽ, സിമി വന്നശേഷം നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അയൽവാസിയായ സ്ത്രീ പാടത്ത് തുണി പോലെയെന്തോ പൊങ്ങിക്കിടക്കുന്നതാണ് ആദ്യം കണ്ടത്. തുടർന്ന് അതുവഴി വന്ന ചെറുപ്പക്കാരനെകൂട്ടി പാടത്ത് ഇറങ്ങി പരിശോധിച്ചപ്പോഴാണ് അമ്മയും മകളും വെള്ളത്തിൽ ജീവനറ്റ് കിടക്കുന്നത് കണ്ടത്. അമ്മയുടെ അടുത്തുവരെ സിജിക്ക് എത്താൻ കഴിഞ്ഞില്ല. ദുരന്ത വിവരം അറിഞ്ഞെത്തിയ സിബിച്ചനെയും മൂത്തമകളെയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ബന്ധുക്കളും നാട്ടുകാരും നന്നേ വിഷമിച്ചു. മണിക്കൂറുകൾക്ക് മുമ്പ് കണ്ട ഭാര്യയുടെയും മകളുടെയും ജീവൻ വെടിഞ്ഞ മുഖം കണ്ട് സിബിച്ചൻ തളർന്നുവീണു. ജനതാദള്‍ സമരം മാറ്റി ആലപ്പുഴ: കേന്ദ്രസര്‍ക്കാറി​െൻറ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ ജനതാദള്‍ (എസ്) സംസ്ഥാന വ്യാപകമായി ജില്ല കേന്ദ്രങ്ങളില്‍ 16ന് നടത്താന്‍ നിശ്ചയിച്ചിരുന്ന കേന്ദ്രസര്‍ക്കാര്‍ ഓഫിസ് മാര്‍ച്ചും ധര്‍ണയും മാറ്റിവെച്ചതായി ജനറല്‍ സെക്രട്ടറി ബിജിലി ജോസഫ് അറിയിച്ചു. പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും പാര്‍ട്ടി അഭ്യർഥിച്ചു. ജലശുദ്ധീകരണം മൂന്നുമണിക്കൂര്‍ നിർത്തി കുട്ടനാട്: എടത്വ നീരേറ്റുപുറം വാട്ടര്‍ ട്രീറ്റ്‌മ​െൻറ് പ്ലാൻറില്‍നിന്നുള്ള ജലശുദ്ധീകരണം മൂന്നുമണിക്കൂര്‍ നിർത്തിവെച്ചു. പമ്പയാറ്റിലെ ജലത്തില്‍ അമിത ചളി ഉള്ളതിനാലാണ് നിർത്തിെവച്ചതെന്ന് അസി. എൻജിനീയര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.