വെള്ളപ്പൊക്ക ഭീഷണിക്കിടയിലും ബലിതർപ്പണം നടത്തി ആയിരങ്ങൾ

ആലുവ: വെള്ളപ്പൊക്ക ഭീഷണിക്കിടയിലും പിതൃമോക്ഷ പുണ്യം തേടി ആലുവയിലെത്തിയത് ആയിരങ്ങൾ. പെരിയാർ തീരത്ത് കർക്കടകവാവ് ബലിയർപ്പിക്കാൻ ശനിയാഴ്ച പുലർച്ച മുതൽ ഭക്തർ എത്തിയിരുന്നു. മണപ്പുറത്താണ് സാധാരണ ബലിതർപ്പണം നടത്താറുള്ളത്. എന്നാൽ, മണപ്പുറം വെള്ളത്തിൽ മുങ്ങിയതിനാൽ സമീപ റോഡുകളിലാണ് ചടങ്ങുകൾ നടത്തിയത്. ശക്തമായ ഒഴുക്കുള്ള പെരിയാറിൽ മുങ്ങിക്കുളിക്കുന്നത് കലക്ടർ നിരോധിച്ചിരുന്നു. അതിനാൽ ഭക്തർ വീട്ടിൽനിന്ന് കുളിച്ച് ശുദ്ധിയായി എത്തിയാണ് തർപ്പണ ചടങ്ങുകളിൽ പങ്കെടുത്തത്. എന്നാൽ, നിരോധനത്തെക്കുറിച്ച് ഓർക്കാതെ എത്തിയവർക്കാകെട്ട നിരാശയോടെ മടങ്ങേണ്ടിവന്നു. മണപ്പുറം പൂർണമായി വെള്ളത്തിലായതിനാൽ കടത്തുകടവ് റോഡ് മുതൽ ആൽത്തറ വരെയും ആൽത്തറ-ജി.സി.ഡി.എ റോഡിലുമാണ് ദേവസ്വം ബോർഡി‍​െൻറ നേതൃത്വത്തിൽ ബലിതർപ്പണത്തിന് സൗകര്യങ്ങൾ ഒരുക്കിയത്. മണപ്പുറം മഹാദേവ ക്ഷേത്രം വെള്ളത്തിൽ മുങ്ങിയതിനാൽ പുലർച്ച അേഞ്ചാടെ ആൽത്തറയിലെ ക്ഷേത്രത്തിലാണ് ചടങ്ങുകൾ ആരംഭിച്ചത്. മേൽശാന്തി സുബ്രഹ്മണ്യൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ബലിയിടാനെത്തിയ ഭക്തരുടെ എണ്ണം കുറവായിരുന്നെങ്കിലും സൗകര്യക്കുറവുമൂലം തിരക്ക് അനുഭവപ്പെട്ടു. ഇടുങ്ങിയ റോഡിൽ ബലിയിടലും കാൽനടയാത്രയുമെല്ലാം ഏറെ ദുസ്സഹമായിരുന്നു. ആലുവ അദ്വൈതാശ്രമത്തിൽ ഒരേസമയം 1500 പേർക്ക് ബലിതർപ്പണം നടത്താൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. അദ്വൈതാശ്രമം മേൽശാന്തി പി.കെ. ജയന്ത​െൻറ മുഖ്യകാർമികത്വത്തിലാണ് ഇവിടെ തർപ്പണ ചടങ്ങുകൾ നടന്നത്. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആശ്രമം കടവിലും മുങ്ങിക്കുളിക്കുന്നത് സുരക്ഷ മുൻനിർത്തി പൊലീസ് തടഞ്ഞിരുന്നു. ബലിയർപ്പിച്ചശേഷം പുഷ്പങ്ങളെല്ലാം പുഴയിൽ ഒഴുക്കുന്നതിന് പൊലീസ് നിശ്ചിത സ്‌ഥലം അനുവദിച്ചു. മണപ്പുറത്തും അദ്വൈതാശ്രമത്തിലും ഇക്കുറി പൊലീസിന് പുറമെ കൂടുതൽ സന്നദ്ധ പ്രവർത്തകരും സുരക്ഷക്രമീകരണങ്ങൾക്ക് ഉണ്ടായിരുന്നു. ശിവരാത്രി കഴിഞ്ഞാൽ കൂടുതൽ ഭക്തർ മണപ്പുറത്തും ആശ്രമത്തിലും എത്തുന്ന സന്ദർഭമാണ് കർക്കടകവാവ്. സാധാരണ മണപ്പുറത്ത് മാത്രം ഒരുലക്ഷത്തോളം പേർ തർപ്പണത്തിന് എത്താറുണ്ട്. വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്നതിനിെട മണപ്പുറം റോഡിലും അദ്വൈതാശ്രമത്തിലുമായി 50,000 പേർ കർക്കടകവാവ് ബലിതർപ്പണത്തിന് ആലുവയിൽ എത്തിയതായാണ് കണക്കാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.