എ.സി റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കും

ആലപ്പുഴ: വെള്ളപ്പൊക്കത്തിൽ തകർന്ന ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ പൊതുമരാമത്ത് മന്ത്രി ജി. സുധാകര​െൻറ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എസ്.ഡി കോളജ് മുതൽ ചങ്ങനാശ്ശേരി വരെ യാത്ര ചെയ്താണ് മന്ത്രിയും കലക്ടർ എസ്. സുഹാസും പൊതുമരാമത്ത് വകുപ്പി​െൻറയും കെ.എസ്.ടി.പിയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സംഘം പരിശോധന നടത്തിയത്. ആലപ്പുഴ ചങ്ങനാശ്ശേരി മുക്കുമുതൽ നാല് കിലോമീറ്റർ സഞ്ചരിച്ചപ്പോൾതന്നെ 644 കുഴികൾ എണ്ണാൻ കഴിഞ്ഞതായി മന്ത്രി പറഞ്ഞു. റോഡ് പഴയപടി സഞ്ചാരയോഗ്യമാക്കാണ് സർക്കാർ ഏറ്റവും മുൻഗണന നൽകുന്നത്. ഏതുവിധത്തിൽ പുനർനിർമിക്കണം എന്നത് സംബന്ധിച്ച് ഇൗമാസം 16നകം റിപ്പോർട്ട് നൽകാൻ കെ.എസ്.ടി.പി അധികൃതരോട് മന്ത്രി ആവശ്യപ്പെട്ടു. ഒന്നര വർഷമെങ്കിലും നിലനിൽക്കുന്ന വിധത്തിൽ റോഡ് സഞ്ചാരയോഗ്യമാക്കും. 2019 മാർച്ചോടെ ലോകബാങ്കി​െൻറ പദ്ധതിക്കാലയളവ് പൂർത്തിയാകും. ഇപ്പോഴത്തെ കരാറും അവസാനിക്കും. തുടർന്ന് പൊതുമരാമത്ത് വകുപ്പ് തന്നെ മൂന്നുഘട്ടമായി റോഡ് ഉയർത്തിപ്പണിയും. ഇതിനുള്ള വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. മഴക്കെടുതിയിൽ റോഡ് തകർന്നതുമൂലം 4000 കോടിയുടെ ബാധ്യതയാണ് പൊതുമരാമത്ത് വകുപ്പിന് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.