കൊച്ചി: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ മുഖ്യമന്ത്രി സന്ദർശിച്ചു. ശനിയാഴ്ച ഉച്ചക്ക് രണ്ടേകാലോടെയാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ക്യാമ്പുകളിൽ എത്തിയത്. ഹെലികോപ്ടർ മാർഗം ഉച്ചക്ക് രണ്ടിനാണ് പിണറായി വിജയൻ നെടുമ്പാശ്ശേരി എയർപോർട്ടിൽ ഇറങ്ങിയത്. റവന്യൂമന്ത്രി, ചീഫ് സെക്രട്ടറി ടോം ജോസ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഹെലികോപ്ടറിൽ ഉണ്ടായിരുന്നു. ആദ്യം ചെങ്ങമനാട് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പായ ഗവ.ഹയർ സെക്കൻഡറി സ്കൂളിലേക്കാണ് മുഖ്യമന്ത്രി എത്തിയത്. ഇവിടെയുള്ള കുടുംബങ്ങളെ കണ്ടശേഷം കുന്നുകര പഞ്ചായത്തിലെ അഹാന ഓഡിറ്റോറിയത്തിലും പുത്തൻവേലിക്കര പഞ്ചായത്തിലെ തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പായ കേരള ഓഡിറ്റോറിയത്തിലുമെത്തി. തുടർന്ന് അവലോകന യോഗത്തിൽ പങ്കെടുക്കാൻ ആലുവയിലേക്ക് തിരിച്ചു. നാല് മണിയോടെയാണ് അദ്ദേഹം ആലുവയിലെത്തിയത്. 4.45ഓടെ മുഖ്യമന്ത്രിയും സംഘവും മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.