മാന്നാർ: ഏതുസമയത്തും തകർന്നുവീഴാവുന്ന മാന്നാർ പഞ്ചായത്തിലെ വള്ളകാലി ചക്കിട്ടപാലവും തകർന്ന റോഡും അപ്പർകുട്ടനാടൻ മേഖലയിലെ ജനങ്ങളുടെ യാത്ര ദുരിതയാത്രയാക്കി മാറ്റുന്നു. ഇലമ്പനം തോടിന് കുറുകെ ചക്കിട്ടയിൽ വാലേൽ റോഡിൽ വള്ളക്കാലിയെയും വാലേൽ ഭാഗത്തെയും തമ്മിൽ ബന്ധിപ്പിച്ച് 1986ലാണ് പാലം പണിതത്. ഭാരം കുറഞ്ഞ വാഹനങ്ങൾക്ക് കടന്നുപോകുന്നതിന് രണ്ട് സ്പാനിലാണ് നിർമിച്ചത്. കാലപ്പഴക്കവും അമിതഭാരമുള്ള ടിപ്പർ ലോറികൾ ഇതുവഴി കടന്നുപോകുന്നതും കാരണം പാലത്തിെൻറ അടിത്തട്ടും കൈവരിയും തകർന്ന് ഏതുസമയവും പാലം തോട്ടിൽ പതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തിെൻറ മധ്യഭാഗം താഴ്ന്ന നിലയിലുമാണ്. വീയപുരം-മാന്നാർ റോഡിനെ ബന്ധിപ്പിക്കുന്ന ചക്കിട്ടയിൽ വാലേൽ റോഡിൽ പാലം പണിതതോടുകൂടി മുക്കം വാലേൽ ബണ്ടിനോട് ചേർന്നും മൂർത്തിട്ട മുക്കാത്താരി റോഡിനോടുചേർന്നും വാലേൽ ഭാഗത്ത് താമസിക്കുന്ന 300ഓളം കുടുംബങ്ങൾക്ക് മാന്നാർ-വീയപുരം റോഡിലെത്തി വീയപുരം, ഹരിപ്പാട്, ആലപ്പുഴ, മാന്നാർ, തിരുവല്ല, മാവേലിക്കര ഉൾപ്പെടെയുള്ള ഭാഗത്തേക്ക് പോകാൻ കഴിയുമായിരുന്നു. കൂടാതെ, മാന്നാർ പഞ്ചായത്തിലെ കുടവള്ളാരി-എ, കുടവള്ളാരി-ബി, വീയപുരം പഞ്ചായത്തിലെ വെട്ടിപ്പുതുക്കേരി, പാവാടി പാടം, ചെന്നിത്തല പഞ്ചായത്തിലെ നേന്ത്രവേലി പാടശേഖരങ്ങളിലെ നെൽകൃഷിക്ക് ആവശ്യമായ സാധനങ്ങൾ കൊണ്ടുപോകുന്നതിനും വിളവെടുപ്പ് സമയത്ത് നെല്ല് കൊണ്ടുപോകുന്നതിനും ഏക ആശ്രയമാണ് ഈ പാലം. കൂടാതെ, വള്ളക്കാലി കുരിശടി ജങ്ഷനിൽനിന്ന് ചക്കിട്ട പാലത്തിലേക്കുള്ള റോഡും ചക്കിട്ടപടിയിൽ മുക്കാത്താരി വരെയുള്ള റോഡും വർഷങ്ങളായി തകർന്ന നിലയിലാണ്. ഇതുവഴി കാൽനടപോലും സാധ്യമല്ലാത്ത നിലയിലുമാണ്. നിലംപതിക്കാറായ പാലം പൊളിച്ചുനീക്കി പുതിയ പാലം പണിതില്ലെങ്കിൽ ഒരു പ്രദേശത്തെ ജനങ്ങളുടെ യാത്രയാണ് ഇല്ലാതാകുന്നത്. അടിയന്തര പ്രാധാന്യത്തോടുകൂടി തകർച്ചയിലായ പാലം പൊളിച്ചുമാറ്റി പുതിയ പാലം പണിയണമെന്നും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പാലം അടിയന്തരമായി പൊളിച്ചുപണിയാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം മാന്നാർ ഏരിയ സെക്രട്ടറി പ്രഫ. പി.ഡി. ശശിധരനും ആവശ്യപ്പെട്ടു. ആശ്വാസപദ്ധതി പ്രഖ്യാപിക്കണം ആലപ്പുഴ: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് ആശ്വാസപദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്ന് ഐ.എൻ.ടി.യു.സി യുവജനവിഭാഗം അഖിലേന്ത്യ സെക്രട്ടറി മനോജ് എടാണി ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി യൂത്ത്വിങ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'ദുരിതഭൂമിയില്‍ ഒരു കൈത്താങ്ങ്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പ്രഖ്യാപിച്ച പദ്ധതികള്‍ അപര്യാപ്തമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സെക്രട്ടറി എസ്. താര അധ്യക്ഷത വഹിച്ചു. കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം നിഷാദ് മുല്ലോളി, സംസ്ഥാന കണ്‍വീനര്‍ അശോക് മാത്യു അഞ്ചേരി, ജെബി കെ. ജോയ്, നഗരസഭ കൗണ്‍സിലര്‍മാരായ എം.കെ. നിസാര്‍, ഷോളി സിദ്ധകുമാര്‍, പി. സനോജ്, മഹേഷ് മുരളി എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.