ഉത്സവത്തിമിർപ്പിൽ പള്ളിയോടങ്ങൾ പമ്പയിൽ നീരണിഞ്ഞു

ചെങ്ങന്നൂർ: പള്ളിയോട കരകളെ ഉത്സവത്തിമിർപ്പിലാക്കി കോടിയാട്ടുകര, മുണ്ടൻകാവ്, മഴുക്കീർ പള്ളിയോടങ്ങൾ പമ്പയിൽ നീരണിഞ്ഞു. വള്ളസദ്യകളിലും ആറന്മുള ഉതൃട്ടാതി ജലമേള, ഇറപ്പുഴ ചതയം ജലോത്സവം, വരട്ടാർ ജലമേള എന്നിവയിലും പങ്കെടുക്കും. ക്ഷേത്രങ്ങളിൽ പ്രത്യേക വഴിപാടും അന്നദാനവും നീരണിയലി​െൻറ ഭാഗമായി കരകളിൽ നടത്തി. കോടിയാട്ടുകര പള്ളിയോടം കോടിയാട്ടുകര പള്ളിയോടക്കടവിലാണ് നീരണിഞ്ഞത്. ക്യാപ്റ്റൻ എം.എസ്. അശോക്കുമാർ, വൈസ് ക്യാപ്റ്റൻ വിഷ്ണു ജയപ്രകാശ്, ട്രസ്റ്റ് പ്രസിഡൻറ് രാജൻ സ്‌കറിയ, സെക്രട്ടറി അനൂപ് രാജ്, പള്ളിയോട പ്രതിനിധികളായ കെ.ആർ. മുരളീധരൻ നായർ, അജിത്ത്കുമാർ തുടങ്ങിയവർ പെങ്കടുത്തു. കോടിയാട്ടുകര പള്ളിയോട സേവ ട്രസ്റ്റി​െൻറ ഉടമസ്ഥതയിലാണ് പള്ളിയോടം. മുണ്ടൻകാവ് പള്ളിയോടം പള്ളിയോടക്കടവിൽ നീരണിഞ്ഞു. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സജി ചെറിയാൻ എം.എൽ.എ നീരണിയൽ കർമം ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, കരയോഗം പ്രസിഡൻറ് എസ്.വി. അശോക്കുമാർ, സെക്രട്ടറി എൻ.കെ. പ്രദീപ്കുമാർ, ട്രഷറർ രാജൻപിള്ള, പള്ളിയോട ക്യാപ്റ്റൻ സന്ദീപ്കുമാർ, വൈസ് ക്യാപ്റ്റൻ അമൽ കൃഷ്ണൻ, ജി. മധുസൂദനൻ, വിനോദ്കുമാർ തുടങ്ങിയവർ പെങ്കടുത്തു. മഴുക്കീർ പള്ളിയോടം കല്ലിശ്ശേരി ചേനക്കൽ കടവിലാണ് നീരണിഞ്ഞത്. എൻ.എസ്.എസ് താലൂക്ക് യൂനിയൻ പ്രസിഡൻറ് പി.എൻ. സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. സജി ചെറിയാൻ എം.എൽ.എ നീരണിയൽ കർമം നിർവഹിച്ചു. പള്ളിയോട കർമസമിതി ചെയർമാൻ ഒ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. പള്ളിയോട സേവസംഘം പ്രസിഡൻറ് കൃഷ്ണകുമാർ കൃഷ്ണവേണി മുഖ്യപ്രഭാഷണം നടത്തി. എൻ.എസ്.എസ് താലൂക്ക് യൂനിയൻ സെക്രട്ടറി ബി.കെ. മോഹൻദാസ്, ഡി. വിനോദ്കുമാർ, വി.ആർ. മുരളീധരൻപിള്ള, ക്യാപ്റ്റൻ ഗോപാലകൃഷ്ണപിള്ള, വാർഡ് അംഗം അമ്പിളി സജീവ് എന്നിവർ സംസാരിച്ചു. മഴുക്കീർ ഗോപാലകൃഷ്ണവിലാസം എൻ.എസ്.എസ് കരയോഗത്തി​െൻറ ഉടമസ്ഥതയിലാണ് പള്ളിയോടം. ദേശീയപാത സ്ഥലമെടുപ്പ്: കുറ്റികൾ സ്ഥാപിക്കാൻ തുടങ്ങി അരൂർ: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് സ്ഥലം അളന്ന് കുറ്റികൾ സ്ഥാപിക്കുന്ന ജോലികൾ തുടങ്ങി. അലൈൻമ​െൻറ് ഉപകരണത്തി​െൻറ തകരാർമൂലം നിർത്തിവെച്ച പ്രവൃത്തികളാണ് തുടങ്ങിയത്. പൊലീസും ഉദ്യോഗസ്ഥരും ചേർന്ന് പുത്തൻചന്തക്ക് സമീപം അളവ് തുടങ്ങിയപ്പോഴാണ് ഉപകരണം തകരാറിലായത്. ഇനിമുതൽ അളന്ന് തിട്ടപ്പെടുത്തുന്ന ജോലിക്ക് വിദഗ്ധരായ കൂടുതൽ ജീവനക്കാരെ ഉൾപ്പെടുത്തുമെന്ന് ദേശീയപാത സ്ഥലമെടുപ്പ് അധികൃതർ പറഞ്ഞു. പുത്തൻചന്ത പെട്രോൾപമ്പിന് സമീപത്തുനിന്നുമാണ് അളവ് തുടങ്ങുന്നത്. വ്യാപാരി ക്ഷേമ പെൻഷൻ അരൂർ: വ്യാപാരി ക്ഷേമനിധി ബോർഡിൽനിന്ന് ക്ഷേമ പെൻഷൻ കൈപ്പറ്റുന്ന വ്യാപാരികൾ 12ന് രാവിലെ 11ന് ആലപ്പുഴ കലക്ടറേറ്റിനുസമീപമുള്ള എൻ.ജി.ഒ യൂനിയൻ ഹാളിൽ എത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല വൈസ് പ്രസിഡൻറ് യു.സി. ഷാജി അറിയിച്ചു. ആധാർ, ബാങ്ക് പാസ്ബുക്ക് കോപ്പികളും കൊണ്ടുവരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.