കാവാലം: കുട്ടനാട്ടിലെ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ശിവഗിരി മഠം. ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് അംഗം വിശാലാനന്ദ സ്വാമിയുടെ നേതൃത്വത്തിൽ ഞായറാഴ്ച ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ തുടങ്ങി മെഡിക്കൽ സംഘവും മഠം പ്രതിനിധികളും ഉൾപ്പെടുന്ന സംഘത്തെ അയച്ചു. ഉച്ചക്ക് 12ന് കാവാലം ശ്രീനാരായണ യുവജനവേദി സംഘടിപ്പിച്ച പ്രളയബാധിതരുടെ കൂട്ടായ്മയിൽ ഭക്ഷ്യധാന്യ കിറ്റുകളും വസ്ത്രങ്ങളും സ്വാമി വിശാലാനന്ദ വിതരണം ചെയ്തു. തുടർന്ന് മെഡിക്കൽ ക്യാമ്പിൽ രോഗികളെ പരിശോധിക്കുകയും മെഡിക്കൽ കിറ്റുകൾ വിതരണം നടത്തുകയും ചെയ്തു. വിശാലാനന്ദ സ്വാമി, പ്രണവസ്വരൂപാനന്ദ സ്വാമി, അരുവിപ്പുറം പ്രചാരസഭ ചീഫ് കോഓഡിനേറ്റർ വണ്ടന്നൂർ സന്തോഷ്, ഗുരുധർമ പ്രചാരണ സഭ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ് അംഗം ഡോ. എം. ജയരാജ്, ഡോ. അമൽ, രാജു തൊളാട്ട് എന്നിവരുടെ നേതൃത്വത്തിൽ ദുരിതബാധിതരെ സന്ദർശിച്ചു. പ്രതിപക്ഷ നേതാവും എം.പിമാരും ദുരിതബാധിതരെ വഞ്ചിച്ചു -ടി.ജെ. ആഞ്ചലോസ് ആലപ്പുഴ: മുഖ്യമന്ത്രി പങ്കെടുത്ത ഉന്നതതല യോഗം ബഹിഷ്കരിച്ച പ്രതിപക്ഷ നേതാവിെൻറയും രണ്ട് എം.പിമാരുടെയും നടപടി ദുരിതബാധിതരോട് കാണിച്ച വഞ്ചനയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്. ജനാധിപത്യ വ്യവസ്ഥയിൽ ഭരണപക്ഷത്തിന് മാത്രമല്ല, പ്രതിപക്ഷത്തിനും ജനങ്ങളോട് ഉത്തരവാദിത്തമുള്ളതുകൊണ്ടാണ് അവരെ യോഗത്തിന് ക്ഷണിച്ചത്. കുട്ടനാട് കഴിഞ്ഞാൽ കൂടുതൽ ദുരിതമുണ്ടായ മണ്ഡലമാണ് ഹരിപ്പാട്. അവിടത്തെ എം.എൽ.എകൂടിയായ പ്രതിപക്ഷ നേതാവ് യോഗം ബഹിഷ്കരിച്ചതോടെ മണ്ഡലത്തിെൻറ പ്രാതിനിധ്യവും നഷ്ടപ്പെട്ടു -അദ്ദേഹം ചൂണ്ടിക്കാണിച്ചു. കോൺഗ്രസുകാർ വിട്ടുനിന്നത് സംഘടന പ്രശ്നം തീർക്കാൻ -മന്ത്രി ജി. സുധാകരൻ ആലപ്പുഴ: പ്രതിപക്ഷ നേതാവും കോൺഗ്രസ് എം.പിമാരും മുഖ്യമന്ത്രി വിളിച്ചുചേർത്ത കുട്ടനാട് വെള്ളപ്പൊക്ക കെടുതി അവലോകന യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ കാരണം കോൺഗ്രസിെല സംഘടന പ്രശ്നങ്ങൾ തീർക്കാൻ ഡൽഹിയിൽ പോയതുകൊണ്ടാണെന്ന് മന്ത്രി ജി. സുധാകരൻ. താൻ അവരെ കുറ്റം പറയില്ലെന്ന് കലക്ടറേറ്റിൽ നടന്ന വാർത്തസമ്മേളനത്തിനുശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകേവ അദ്ദേഹം പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.