വെള്ളം ഇറങ്ങിയെങ്കിലും അപ്പർകുട്ടനാട്ടിലെ കർഷകർക്ക് നിരാശ

ഹരിപ്പാട്: അപ്പർകുട്ടനാട്ടിൽ വെള്ളം ഇറങ്ങിത്തുടങ്ങിയത് നാട്ടുകാർക്ക് ആശ്വാസമായെങ്കിലും കർഷകരുടെ ദുഃഖം തീരുന്നില്ല. രണ്ടാം നെൽകൃഷിയും കരകൃഷിയും പച്ചക്കറി കൃഷിയും വാഴകൃഷിയുമൊക്കെ കനത്ത നാശത്തിലായതാണ് ദുഃഖത്തിന് കാരണം. ലക്ഷങ്ങളുടെ നഷ്ടമാണ് തിട്ടപ്പെടുത്തിവരുന്നത്. ചെറുതന, വീയപുരം പഞ്ചായത്തിലാണ് രണ്ടാം നെൽകൃഷി ഏറെ നാശംവിതച്ചത്. 16 പാടശേഖരമുള്ള വീയപുരം മേൽപാടം കട്ടക്കുഴി 155 ഏക്കറിൽ മാത്രമാണ് രണ്ടാംകൃഷി ഇറക്കിയത്. ആദ്യ സമയത്തുണ്ടായ മഴയുടെ തുടക്കത്തിൽത്തന്നെ ഇത് മട വീണ് നശിച്ചു. പിന്നീട് വീണ്ടുമൊരു കൃഷി ഇറക്കിന് കർഷകർ തയാറായില്ല. 22 പാടശേഖരങ്ങളുള്ള ചെറുതനയിൽ ഇക്കുറി രണ്ടാംകൃഷി നാല് പാടശേഖരങ്ങളിലാണ് നടത്തിയത്. പടിഞ്ഞാേറ പോച്ച 57 ഹെക്ടർ, തേവേരി തണ്ടപ്ര 161.4 ഹെക്ടർ, പാലേരി കിഴക്ക് 13 ഹെക്ടർ, വല്യവള്ളം പാടശേഖരം 12 ഹെക്ടർ എന്നിവിടങ്ങളിലാണിത്. 47 ദിവസം പ്രായമെത്തിയ പടിഞ്ഞാേറ പോച്ച ഉൾപ്പെടെ മൂന്ന് പാടങ്ങളും വെള്ളത്തി​െൻറ കുത്തൊഴുക്കിൽപ്പെട്ട് മടവീണ് നശിക്കുകയായിരുന്നു. എന്നാൽ, മടവീഴ്ചയെ പ്രതിരോധിച്ച് ശക്തമായ മട കെട്ടിയതി​െൻറ ഫലമായി തേവേരി തണ്ടപ്ര പാടശേഖരത്തിലെ നെൽകൃഷിയെ രക്ഷിച്ചെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് ഇരുന്നോറോളം വരുന്ന കർഷകർ. കനത്ത ചളിക്കൂട്ടും മണൽചാക്കും മുളങ്കമ്പും മറ്റും ഉപയോഗിച്ചാണ് ബലത്തിൽ മട കെട്ടിയത്. പള്ളിപ്പാട്ട് രണ്ട് കണ്ടം ഇരുപ്പൂനിലവും നെൽകൃഷി നാശത്തിൽപെട്ടു. കര കൃഷിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളിൽ പച്ചക്കറി കൃഷിനശിച്ചു. വീയപുരത്ത് ഏത്തവാഴ കൃഷിക്കും കനത്ത നാശനഷ്ടമുണ്ടായി. പ്രകൃതിക്ഷോഭ ദുരിതാശ്വാസം, വിള ഇൻഷുറൻസ് എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ കൃഷിനാശത്തിനും നഷ്ടപരിഹാരം നൽകുമെന്ന് കുഷിമന്ത്രി ഉറപ്പുനൽകിയതായി കൃഷി അസി. ഡയറക്ടർ എലിസബത്ത് ഡാനിയേൽ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പില്‍ പനി ബാധിച്ച് മരിച്ചയാളുടെ മൃതദേഹം സംസ്കരിച്ചു ചെങ്ങന്നൂര്‍: ദുരിതാശ്വാസ ക്യാമ്പില്‍ കഴിയേവ പനി ബാധിച്ച് ചികിത്സയിലായി മരണമടഞ്ഞ 60കാര​െൻറ മൃതദേഹം സംസ്കരിച്ചു. തിരുവന്‍വണ്ടൂര്‍ ഇരമല്ലിക്കര തട്ടാവിളത്ത് വീട്ടില്‍ വാസുക്കുട്ടനാണ് മരിച്ചത്. വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പില്‍ താമസിക്കുന്നതിനിെട രോഗം മൂർച്ഛിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളപ്പൊക്കംമൂലം ജൂലൈ 17നാണ് വാസുക്കുട്ടനും കുടുംബവും തിരുവൻവണ്ടൂരിലെ ഇരമല്ലിക്കര ഹിന്ദു യു.പി സ്‌കൂളിലെ ക്യാമ്പില്‍ വന്നത്. ക്യാമ്പില്‍ എത്തിയ ആദ്യദിവസം മുതല്‍ തണുപ്പുമൂലം വാസുക്കുട്ടന് പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു. ഇരമല്ലിക്കര പ്രൈമറി ഹെല്‍ത്ത് സ​െൻററിലെ ഡോക്ടര്‍ എത്തി പരിശോധന നടത്തി മരുന്ന് നല്‍കിയെങ്കിലും രോഗം മൂർച്ഛിച്ചു. ക്യാമ്പില്‍നിന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. ഭാര്യ: കുഞ്ഞുമോള്‍. മക്കള്‍: പ്രശാന്ത്, പ്രവീണ്‍. മരുമക്കള്‍: സുമിത്ര, രമ്യ. ഞായറാഴ്ച ഉച്ചക്ക് മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.