വീട്ടിനുള്ളിൽ പതുങ്ങിയിരുന്ന മോഷ്​ടാവ്​ ഒന്നര ലക്ഷം രൂപ കവർന്ന​​ു

കായംകുളം: സന്ധ്യസമയത്ത് വീട്ടിനുള്ളിൽ കയറി പതുങ്ങിയിരുന്ന മോഷ്ടാവ് ഒന്നര ലക്ഷത്തോളം രൂപയുമായി കടന്നു. ചേരാവള്ളി പുത്തൻപുരക്കൽ തെക്കതിൽ ബഷീറി​െൻറ വീട്ടിൽ ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ബഷീറും കുടുംബവും ടി.വി കാണുകയായിരുന്നു. ഇതിനിടയിൽ ഒരാൾ ബാഗുമായി നിൽക്കുന്നത് ബഷീറി​െൻറ മരുമകളുടെ ശ്രദ്ധയിൽപ്പെട്ടു. ഇവർ ബഹളംെവച്ചതോടെ യുവതിയെ തള്ളിവീഴ്ത്തിയശേഷം ബാഗുമായി കടക്കുകയായിരുന്നു. പണം ബാഗിലാക്കി മേശയിൽെവച്ച് പൂട്ടിയിരുന്നതാണ്. താക്കോൽ കണ്ടെത്തി പൂട്ട് തുറന്നാണ് പണം എടുത്തത്. കറുത്ത പാൻറും ഷർട്ടും ധരിച്ചിരുന്ന മോഷ്ടാവ് മങ്കിക്യാപ്പ് ഉപയോഗിച്ച് മുഖം മറച്ചിരുന്നു. അതേസമയം സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ അന്വേഷണം നടത്തും. ജമാഅത്ത് കൗൺസിൽ നേതൃയോഗം ആലപ്പുഴ: കാരുണ്യ പ്രവർത്തനത്തിന് സമുദായം മുന്നിട്ടിറങ്ങണമെന്ന് ജമാഅത്ത് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻറ് കമാൽ എം. മാക്കിയിൽ പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല നേതൃയോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി.സി. നിസാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ് മുഖ്യപ്രഭാഷണം നടത്തി. എച്ച്.എം. ഹസൻ, കെ.എച്ച്. അഷ്‌റഫ്, എസ്. മുഹമ്മദ് കബീർ, സലിം കൂരയിൽ, കബീർ വഴിച്ചേരി, എസ്.എ. നാസർ, വി.എം. സെയ്തു മുഹമ്മദ്, അൻസിൽ മണ്ണഞ്ചേരി, ആലിക്കോയ, ഒ.കെ. അഷ്‌റഫ്, രാജ കരീം, അബ്‌ദുൽ ഗഫൂർ റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. സ്പോട്ട് അ‍ഡ്മിഷൻ ചേർത്തല: ഐ.എച്ച്.ആർ.ഡി പള്ളിപ്പുറം എൻജിനീയറിങ് കോളജിൽ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള സീറ്റുകൾക്ക് സ്പോട്ട് അ‍ഡ്മിഷൻ തിങ്കളാഴ്ച മുതൽ നടത്തും. ഫോൺ: 0478-2553416.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.