നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 410 തീർഥാടകർ കൂടി ഞായറാഴ്ച യാത്ര തിരിച്ചു. തീർഥാടകരുമായി 12.25 നാണ് സൗദി എയർലൈൻസ് വിമാനം യാത്രയായത്. ഇതോടെ 2,460 പേരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിൽനിന്ന് ഇതുവരെ യാത്ര തിരിച്ചത്. തിങ്കളാഴ്ച രാവിലെ 6.55 ന് പുറപ്പെടുന്ന വിമാനത്തിൽ 410 പേർ കൂടി യാത്ര തിരിക്കും. ചൊവ്വാഴ്ച പുലർച്ച 12.25 നും 5.55 നുമായി രണ്ട് വിമാനങ്ങൾകൂടി യാത്ര തിരിക്കും. ഈ വിമാനങ്ങളിൽ പുറപ്പെടാനുള്ള 810 തീർഥാടകർ തിങ്കളാഴ്ച ഹജ്ജ് ക്യാമ്പിലെത്തും. ചൊവ്വാഴ്ച മുതൽ വിമാനങ്ങളുടെ എണ്ണം വർധിക്കുന്നതോടെ ഹജ്ജ് ക്യാമ്പിൽ തിരക്കേറുന്നത് കണക്കിലെടുത്ത് സന്ദർശകർക്കും വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന 8, 9 തീയതികളിൽ സന്ദർശകർക്ക് ഹജ്ജ് ക്യാമ്പിലേക്ക് പ്രവേശനം അനുവദിക്കില്ല. വാഹനങ്ങൾക്ക് ഞായറാഴ്ച മുതൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് തിരിയുന്ന റൗണ്ട് എബൗട്ടിൽനിന്ന് തിരിഞ്ഞു പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.