നെടുമ്പാശ്ശേരി: ലക്ഷദ്വീപിൽനിന്നുള്ള ഹജ്ജ് തീർഥാടകർ ചൊവ്വാഴ്ച നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പിലെത്തും. ഒമ്പത് ദ്വീപുകളിൽനിന്നായി 142 പുരുഷന്മാരും 133 സ്ത്രീകളും രണ്ട് വളൻറിയർമാരും അടക്കം 277 പേരാണ് ലക്ഷദ്വീപിൽനിന്ന് ചൊവ്വാഴ്ച ഹജ്ജിന് യാത്ര തിരിക്കുന്നത്. മൂന്ന് കപ്പലുകളിൽ രണ്ട് ദിവസങ്ങളിലായാണ് ഇവർ കൊച്ചിയിൽ എത്തിയത്. ശനിയാഴ്ച എത്തിയ എം.വി ലഗൂൺ കപ്പലിൽ 129 പേരും ഞായറാഴ്ച എത്തിയ എം.വി കോറൽസ്, ലക്ഷദ്വീപ് സീ എന്നീ കപ്പലുകളിലായി 148 പേരുമാണ് എത്തിയത്. കവരത്തി -21, അമിനി -51, അഗത്തി -57, കടമത്ത് -31, ചെത്ലത്ത് -14, കിൽത്താൻ -36, ആന്ത്രോത്ത് -38, കൽപേനി -15, മിനിക്കോയ് -12 എന്നിങ്ങനെയാണ് വിവിധ ദ്വീപുകളിൽനിന്ന് ഹജ്ജിന് യാത്രതിരിക്കുന്ന തീർഥാടകർ. കൊച്ചിയിലെത്തിയ ലക്ഷദ്വീപ് തീർഥാടകർക്ക് വിവിധ ഹോട്ടലുകളിലാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.