മൂവാറ്റുപുഴ: ഓൾ കേരള പൈനാപ്പിൾ മർച്ചൻറ്സ് അസോസിയേഷൻ നടത്തി. അസോസിയേഷൻ അംഗങ്ങൾക്ക് പുതുതായി ഏർപ്പെടുത്തിയ പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം എൽദോ എബ്രഹാം എം.എൽ.എ നിർവഹിച്ചു. അംഗങ്ങളുടെ കുട്ടികളിൽ മികച്ച വിജയം നേടിയ എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗക്കാർക്കുള്ള സ്കോളർഷിപ് വിതരണം ചെയ്തു. സംഘടനയുടെ സാമൂഹിക സേവന പദ്ധതികളുടെ ഭാഗമായുള്ള ചികിത്സ സഹായം, വിദ്യാഭ്യാസ സഹായം മുതലായ എൻഡോവ്മെൻറ് ഫണ്ടുകളും യോഗത്തിൽ വിതരണം ചെയ്തു. 1.38 ലക്ഷത്തിെൻറ സഹായധനമാണ് നൽകിയത്. പ്രസിഡൻറ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടോമി തന്നിട്ടാമാക്കൽ, അസോസിയേഷൻ സെക്രട്ടറി ജോസ് വർഗീസ്, വൈസ് പ്രസിഡൻറ് ജിമ്മി തോമസ്, ജോയൻറ് സെക്രട്ടറി ഷൈജി ജോസഫ്, ട്രഷറർ ജോസ് മോനിപ്പിള്ളിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.