പവിലിയനിൽ ഹൗസ്​ബോട്ടുകൾ തട്ടി നാശനഷ്​ടം

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിക്ക് തയാറാക്കുന്ന പവിലിയനിൽ ഹൗസ്ബോട്ടുകൾ ഇടിച്ച് നാശനഷ്ടം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ശനിയാഴ്ച സ്ഥലം സന്ദർശിച്ച സൊസൈറ്റി സെക്രട്ടറിയായ സബ്കലക്ടർ വി.ആർ. കൃഷ്ണതേജ ബോട്ടുടമകൾക്ക് അന്ത്യശാസനം നൽകി. ബോട്ടുകൾ വീണ്ടും ഇവിടെത്തന്നെ കെട്ടിയിടണമെന്ന് വാദിച്ച ഉടമകൾ സംഭവത്തി​െൻറ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാകാത്തത് സബ്കലക്ടറെ ചൊടിപ്പിച്ചു. പൊതുമുതലാണ് നശിപ്പിക്കുന്നതെന്ന് സബ്കലക്ടർ ചൂണ്ടിക്കാട്ടി. രാത്രിയും ഇവിടെ പരിശോധന നടത്താനാണ് സബ്കലക്ടറുടെ തീരുമാനം. വള്ളംകളി കാണുന്നവർക്ക് തയാറാക്കുന്ന പവിലിയ​െൻറ നിർമാണം ചൊവ്വാഴ്ച പൂർത്തിയാകും. രാത്രിയും പകലും പണി നടക്കുകയാണ്. ഇനിയുള്ള ദിവസങ്ങളിൽ ബോട്ടുകൾ ജെട്ടിയിൽ അടുപ്പിക്കുന്നതിന് പ്രത്യേകാനുമതി വാങ്ങണമെന്ന് സബ്കലക്ടർ നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.