കൊച്ചി: മാതാഅമൃതാനന്ദമയി ആശ്രമത്തിലെ സംഘർഷത്തെത്തുടർന്ന് കൊല്ലപ്പെട്ട സത്നാംസിങ്ങിെൻറ സ്മരണാർഥം കേരളത്തിലെയും ബീഹാറിലെയും മിടുക്കരായ വിദ്യാർഥികൾക്ക് ഒരുലക്ഷം രൂപയുടെ സ്കോളർഷിപ്പും പുരസ്കാരവും നൽകുമെന്ന് പിതാവ് ഹരീന്ദ്രകുമാർസിങ്. 2019 ആഗസ്റ്റ് നാലുമുതൽ എല്ലാവർഷവും സ്കോളർഷിപ്പ് നൽകും. ഇതിന് സത്്നാംസിങ് ജീവകാരുണ്യ വിദ്യാഭ്യാസ ട്രസ്റ്റ് രൂപവത്കരിക്കും. ഡൽഹി ആസ്ഥാനമായാണ് ട്രസ്റ്റ് പ്രവർത്തിക്കുക. ആദ്യ സ്കോളർഷിപ്പ് വിതരണം കേരളത്തിലാകും. വിദ്യാഭ്യാസ സ്കോളർഷിപ്പുകളും പുരസ്കാരവും കേരളത്തിലെയും ബീഹാറിലെയും വിദ്യാർഥികൾക്ക് തുല്യമായി വിതരണംചെയ്യാനാണ് ആലോചിക്കുന്നത്. ഇതിന് പഠനത്തിൽ മുന്നിലുള്ള സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തും. കൂടാതെ, മതസമന്വയം, സമുദായിക സൗഹാർദം, സർവമത സാഹോദര്യം തുടങ്ങിയ മേഖലയിൽ ദേശീയതലത്തിൽ ഇടപെടുന്ന പൊതുപ്രവർത്തകർ, സംഘടന എന്നിവക്ക് സത്നാംസിങ് സത്ഭാവാ അവാർഡും നൽകും. സംസ്ഥാന സർക്കാർ നൽകിയ 10 ലക്ഷം രൂപയും പരമ്പരാഗത സ്വത്തിൽനിന്നുള്ള ഒരുകോടി രൂപയുമാണ് ട്രസ്റ്റിെൻറ മൂലധനം. കൂടാതെ, കുടുംബസ്വത്തിൽ സത്നാമിനുള്ള അവകാശവും ട്രസ്റ്റിൽ ലയിപ്പിക്കും. സത്നാംസിങ്ങിെൻറ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജിയിൽ ഹൈകോടതി അനുകൂല വിധി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് പിതാവ് പറഞ്ഞു. മകൻ മരിച്ച് ആറുവർഷം തികയുമ്പോഴും നീതിക്കുവേണ്ടി അലയുകയാണ് . യഥാർഥത്തിൽ എന്താണ് സംഭവിച്ചത് എന്നറിയുന്നതുവരെ കേരളത്തിലും ഡൽഹിയിലും നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം അറിയിച്ചു. സത്നാംസിങ്, നാരായൺകുട്ടി ഡിഫെൻസ് കമ്മിറ്റി ചെയർമാൻ ടി.കെ. വിജയൻ, പ്രഫ. കെ. അജിത, എൻ.ബി. അജിതന്‍, കേരള യുക്തിവാദി സംഘം സംസ്ഥാന പ്രസിഡൻറ് അഡ്വ. കെ.എന്‍. അനില്‍കുമാര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.