പ്രീത ഷാജിയുടെ സമരം ഒത്തുതീർക്കാൻ സർക്കാൻ മുൻകൈ എടുക്കുമെന്ന് വനിത കമീഷൻ

കളമശ്ശേരി: നീതിതേടി പ്രീത ഷാജി നടത്തുന്ന സമരം ഒത്തുതീർക്കാൻ സർക്കാർ മുൻകൈ എടുക്കുമെന്ന് വനിത കമീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ. ജപ്തിക്കെതിരെ അനിശ്ചിതകാല നിരാഹാരം അനുഷ്ഠിച്ചുവരുന്ന പ്രീത ഷാജിക്ക് മാനാത്തുപാടത്തെ സമരപ്പന്തലിലെത്തി പിന്തുണ നൽകി സംസാരിക്കുകയായിരുന്നു ഇവർ. ആറാം തീയതി മുഖ്യമന്ത്രി മുൻകൈ എടുത്ത് ധനമന്ത്രിയുടെ ചേംബറിൽ ചർച്ചക്ക് വിളിച്ചിട്ടുണ്ട്. തികച്ചും ന്യായമായ ഒരു വിഷയത്തിൽ ചിതയൊരുക്കി സമരം ചെയ്യുക എന്നത് വളരെ കഠിനമാണ്. സാധാരണക്കാരുടെ അജ്ഞത മുതലെടുക്കുന്നത് ദ്രോഹകരമാണ്. വീട് നഷ്ടപ്പെടുന്ന ഒരു സ്ത്രീയുടെ സമരമാണ് പ്രീതയുടേത്. ആറാം തീയതി മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന ചർച്ചക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. നല്ലൊരു പാക്കേജിലൂടെ സമരത്തിന് ഒത്തുതീർപ്പുണ്ടാകുമെന്നും ഒരു സ്ത്രീയുടെ പോരാട്ടത്തിന് വനിത കമീഷ​െൻറ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും ജോസഫൈൻ കൂട്ടിച്ചേർത്തു. കളമശ്ശേരി നഗരസഭ പ്രതിപക്ഷ നേതാവ് ഹെന്നി ബേബി, കൗൺസിലർമാരായ ബിന്ദു മനോഹരൻ, രവി, കുടുംബശ്രീ പ്രവർത്തക ഡിൽനാർ എന്നിവർക്കൊപ്പമാണ് അധ്യക്ഷ സമരപ്പന്തലിലെത്തിയത്. വിമൻസ് ഇന്ത്യ മൂവ്മ​െൻറ് പ്രസിഡൻറ് ജമീല ടീച്ചർ പന്തലിലെത്തി പ്രീതക്ക് പിന്തുണ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.