തട്ടിപ്പ് കേസിലെ പ്രതി പൊലീസ് പിടിയിൽ

കൊച്ചി: കലൂരിലെ യൂനിഫോം തയ്ച്ചുകൊടുക്കുന്ന സ്ഥാപനത്തി​െൻറ പേരുപറഞ്ഞ് നിരവധി ആളുകളിൽനിന്ന് പണം തട്ടിയ കേസിൽ ഒരാൾ പിടിയിൽ. പോണേക്കര താന്നിക്കൽ ലെയ്നിൽ താമസിക്കുന്ന മൈസൂരു വൊണ്ടിക്കോപ്പൽ സ്വദേശി രതീഷ് മേനോനാണ് (38) എറണാകുളം നോർത്ത് പൊലീസി​െൻറ പിടിയിലായത്. കലൂർ മണപ്പാട്ടിപ്പറമ്പിൽ യൂനിഫോം തയ്ച്ച് നൽകുന്ന സ്ഥാപനത്തിലെ ഓപറേഷൻ മാനേജറായിരുന്നു പ്രതി. കേരളത്തിലുടനീളം യൂനിഫോം തയ്ച്ചുകൊടുക്കുന്ന സ്ഥാപനമാണിത്. ഇയാൾ ഓഫിസുകളിൽനിന്ന് ഓർഡർ എടുത്തശേഷം കുറച്ചു ദിവസം കഴിയുമ്പോൾ യൂനിഫോം റെഡി ആയിട്ടുണ്ട് എന്നുപറഞ്ഞ് അവിടെനിന്ന് മുഴുവൻ തുകയും കൈക്കലാക്കും. പണം ട്രാൻസ്ഫർ ചെയ്യാം എന്ന് പറയുന്നവർക്ക് സ്വന്തം അക്കൗണ്ട് നമ്പർ കൊടുത്ത് തുക കൈപ്പറ്റും. ഇത്തരത്തിൽ കുറേനാളായി ഇയാൾ തട്ടിപ്പ് നടത്തിവരുകയായിരുന്നു. സ്ഥാപനത്തിലെ മാനേജർ ആയതിനാൽ മറ്റാർക്കും സംശയം തോന്നിയതുമില്ല. കഴിഞ്ഞദിവസം ഇയാൾ സുഖമില്ലാതെ ആശുപത്രിയിൽ ആയിരുന്ന സമയത്ത് യൂനിഫോം കിട്ടാനുള്ളവർ സ്ഥാപനത്തിൽ നേരിട്ട് ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് പുറത്തായത്. 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി പൊലീസ് അറിയിച്ചു. ഒമ്പതുമാസം മുമ്പാണ് പ്രതി സ്ഥാപനത്തിൽ മാനേജർ ആയി ജോലിയിൽ പ്രവേശിച്ചത്. നോർത്ത് സി.ഐ കെ.ജെ. പീറ്ററി​െൻറ നേതൃത്വത്തിൽ എസ്.ഐ വിബിൻദാസ്, എ.എസ്.ഐ ശ്രീകുമാർ, സീനിയർ സി.പി.ഒമാരായ വിനോദ് കൃഷ്ണ, ബോബി ഫ്രാൻസിസ്, റോയ്‌മോൻ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.