കാലവർഷത്തിലെ കൃഷിനാശം: േനന്ത്രക്കായ വരവ്​ കുറഞ്ഞു

കൊച്ചി: സ്വർണവർണത്തിെല ഉപ്പേരിയും ശർക്കരവരട്ടിയും പിന്നെ പഴവും... എല്ലാം ഒാണസദ്യയിലെ ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ്. ഇപ്പോൾ ഒാണം പടിവാതിൽക്കൽ എത്തിനിൽക്കെ, നേന്ത്രക്കായക്കും വാഴപ്പഴത്തിനും വിപണിയിൽ വില ഉയരുകയാണ്. കിലോക്ക് 50 രൂപയായിരുന്ന കായക്ക് ഇപ്പോൾ 60 രൂപ വരെയായി. ലോറി പണിമുടക്കുവേളയിൽ പച്ചക്കറികൾക്കും പഴങ്ങൾക്കുമെല്ലാം ചെറിയതോതിൽ വില ഉയർന്നിരുന്നു. പണിമുടക്ക് കഴിഞ്ഞതോടെ വിപണിയിലേക്കെത്തിത്തുടങ്ങിയ നേന്ത്രക്കുലകളുടെ നല്ലപങ്കും ഉപ്പേരിക്കും ശർക്കരവരട്ടിക്കുമായി പോകുകയാണെന്നാണ് വ്യാപാരികൾ പറയുന്നത്. എങ്ങും ഉപ്പേരിയും ശർക്കരവരട്ടിയും നിർമിച്ച് വ്യാപാരികൾ സ്േറ്റാക്ക് ചെയ്യുകയാണ്. ഇതാണ് വില വീണ്ടും ഉയരാൻ കാരണെമന്ന് കരുതുേമ്പാഴും കേരളത്തിൽ മാത്രമല്ല, അയൽ സംസ്ഥാനങ്ങളിലും മഴയും കാറ്റും വാഴകൃഷിക്കുണ്ടാക്കിയ നാശം വിപണിയിൽ പ്രതിഫലിക്കുന്നതി​െൻറ സൂചനയായും ഇത് വിലിയിരുത്തപ്പെടുന്നുണ്ട്. പച്ചക്കറിയുടെ കാര്യത്തിലെന്നപോലെ മലയാളക്കരക്ക് ആവശ്യമായ നേന്ത്രക്കായയുടെ നല്ലപങ്കും എത്തുന്നത് തമിഴ്നാട്ടിൽനിന്ന് തന്നെയാണ്. മേട്ടുപ്പാളയം, മധുര, േകായമ്പത്തൂർ, തൂത്തുക്കുടി, വള്ളിയൂർ എന്നിവിടങ്ങളാണ് പ്രധാന കേന്ദ്രങ്ങൾ. മേട്ടുപ്പാളയത്തിൽനിന്ന് എത്തുന്ന കായക്കാണ് ഡിമാൻറ്. പഴുത്തു കഴിയുേമ്പാൾ ഇതി​െൻറ നല്ല നിറമാണ് കാരണം. ഉപ്പേരി വറുക്കാനും നല്ലതാണ്. വയനാടൻ കായയും ഇപ്പോൾ വിപണിയിൽ എത്തിത്തുടങ്ങിയിട്ടുണ്ട്. വയനാട് കൂടാതെ കോന്നി വകയാറിലാണ് കേരളത്തിൽ നേന്ത്രവാഴ കൃഷി കൂടുതലുള്ളത്. ഒാണത്തിന് കുലവെട്ടാൻ പാകത്തിലാണ് ഇവിടെയെല്ലാം വാഴകൃഷി നടക്കുന്നത്. എന്നാൽ, കനത്ത മഴയും കാറ്റും ഇവിടെയെല്ലാം വലിയ നാശം വരുത്തിവെച്ചു. ഒാണവിപണി ലക്ഷ്യമിട്ട് ചെറുകിട കർഷകർ നാടി​െൻറ പല ഭാഗങ്ങളിലും നടത്തിയ കൃഷികൾക്കും വലിയ നാശമാണ് ഉണ്ടായത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം ജില്ലകളിലാണ് മഴമൂലം കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ നാശമുണ്ടായത്. സംസ്ഥാനത്ത് 1032 ഹെക്ടർ സ്ഥലത്ത് പച്ചക്കറികൃഷി നശിച്ചതായാണ് ഇതുവരെയുള്ള കണക്ക്. ഇതുമൂലം ആറുകോടിക്കടുത്ത് നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃഷിനാശം പഴങ്ങൾക്കും പച്ചക്കറികൾക്കുമൊക്കെ വില ഉയരാൻ ഇടയാക്കുമോയെന്ന് ആശങ്ക ഉയരുേമ്പാൾ സർക്കാർ തുറക്കുന്ന ഒാണച്ചന്തകളാണ് പൊതുജനങ്ങളുടെ പ്രതീക്ഷ. കൃഷിവകുപ്പുതന്നെ 2000 ഒാണച്ചന്തകളാണ് സംസ്ഥാനത്ത് തുറക്കുന്നത്. വി.എഫ്.പി.സി.കെ, ഹോർട്ടികോർപ്പ് എന്നിവയുടെ നേതൃത്വത്തിൽ വിപണിയിൽ ശക്തമായ ഇടപെടലിന് ഇതിനകം തയാറെടുപ്പുകൾ പൂർത്തീകരിച്ചിട്ടുണ്ട്. 1600 ഒാണം-പെരുന്നാൾ ചന്തകൾ തുറക്കാനുള്ള നടപടികൾ സിവിൽ സപ്ലൈസ് വകുപ്പും പൂർത്തിയാക്കിയിട്ടുണ്ട്. ഇതുകൂടാതെ സഹകരണ വകുപ്പും ഒാണം-പെരുന്നാൾ ചന്തകളുമായി രംഗത്തിറങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.