കൊച്ചി: ജില്ല കായികമേളയിൽ റെക്കോഡ് വേട്ടയില്‍ കരുത്ത് തെളിയിച്ച് പെണ്‍കുട്ടികള്‍. ആദ്യദിനത്തിലെ ഒമ്പത് റെക്കോഡിൽ ഏഴെണ്ണം പെൺകുട്ടികൾ തങ്ങളുടെ പേരിലെഴുതി. ഒാട്ടം, ഷോട്ട്പുട്ട് ഇനങ്ങളില്‍ മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള റെക്കോഡാണ് വഴിമാറിയത്. ഷോട്ട്പുട്ടിൽ കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമിയുടെ നെൽസമോൾ പി. സജിയാണ് 30 വർഷത്തെ റെക്കോഡ് തിരുത്തിയത്. അണ്ടര്‍ 20 വനിതകളുടെ 100 മീറ്റര്‍ മത്സരത്തില്‍ എം.എ സ്പോർട്സ് അക്കാദമിയിലെ നിമ്മി ബിജു ഓടിക്കടന്നത് 31 വര്‍ഷത്തെ ചരിത്രം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്ററിൽ 12.60 സെക്കന്‍ഡില്‍ നവദര്‍ശന്‍ സ്‌പോര്‍ട്‌സ് അക്കാദമിയിലെ വി.എസ്. ഭാവിക മറികടന്നത് 11 വര്‍ഷംമുമ്പ് കോതമംഗലം സെൻറ് ജോര്‍ജ് എച്ച്.എസ്.എസിനുവേണ്ടി എം. ഇന്ദുലേഖ സ്ഥാപിച്ച റെക്കോഡ്. 400 മീറ്ററില്‍ 56.90 സെക്കന്‍ഡില്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയിലെ എസ്. സാന്ദ്ര റെക്കോഡിട്ടു. രണ്ടാമതെത്തിയ ഇതേ അക്കാദമിയിലെ ഗൗരി നന്ദനയും പഴയ റെക്കോഡ് സമയമായ 57.60 സെക്കന്‍ഡ് മറികടന്നു. വനിതകളുടെ 800 മീറ്ററിൽ 14 വര്‍ഷം പഴക്കമുള്ള റെക്കോഡ് എം.എ സ്‌പോര്‍ട്‌സ് അക്കാദമിയിലെ ലേഖ ഉണ്ണി മറികടന്നു(2.17.50). 2 .22.40 സെക്കൻഡോടെ രണ്ടാമതെത്തിയ കെ. അശ്വനി രാജും പഴയ റെക്കോഡ് സമയം മറികടന്നു. 2004ല്‍ കോതമംഗലം സെൻറ് ജോര്‍ജിെൻറ ഡെസ്റ്റി സണ്ണി സ്ഥാപിച്ച 2.23.40 സെക്കന്‍ഡാണ് പഴങ്കഥയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.