കുപ്പപ്പുറം പി.എച്ച്​.സി കുടുംബാരോഗ്യകേ​ന്ദ്രമാക്കുന്നത്​ പരിഗണിക്കും -മന്ത്രി

കുട്ടനാട്: കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഇതിനാവശ്യമായ സഹായം ത്രിതല പഞ്ചായത്തുകളിൽനിന്ന് ലഭ്യമാക്കാൻ ജനപ്രതിനിധികൾ മുൻകൈയെടുക്കണമെന്ന് വ്യാഴാഴ്ച രാവിലെ പി.എച്ച്.സി സന്ദർശിച്ച മന്ത്രി നിർദേശിച്ചു. പുതുതായി ആരംഭിച്ച ലാബ് മന്ത്രി ഉദ്ഘാടനം ചെയ്തു. എലിപ്പനി, ജലജന്യരോഗങ്ങള്‍ പരിശോധിച്ച് ഫലം എത്രയുംപെെട്ടന്ന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലാബ് സജ്ജമാക്കിയത്. ലാബിൽനിന്ന് ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അത്യവശ്യഘട്ടത്തിൽ രക്തസാമ്പിൾ ശേഖരിക്കാൻ മന്ത്രി നിർദേശിച്ചു. രക്തസാമ്പിൾ എടുക്കുമ്പോൾ ഫോൺ നമ്പർകൂടി ശേഖരിക്കും. പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അപ്പോൾതന്നെ രോഗിയെ അറിയിക്കും. പി.എച്ച്.സികളെ കുടുംബാരോഗ്യകേന്ദ്രമാക്കുന്ന നടപടി ജില്ലയിൽ നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, എസ്.പി.എം ഡോ. നിത വിജയൻ,അഡീഷനൽ ഡയറക്ടർ ഡോ. അനിൽ, ഭാരതീയ ചികിത്സവിഭാഗം ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത, കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്, സര്‍ക്കാറി​െൻറ ഡെവലപ്‌മ​െൻറ് അഡ്വൈസര്‍ സി.എസ്. രഞ്ജിത്ത്, മിഷന്‍ മോണിറ്ററിങ് ടീം ഡോ. ദേവകിരണ്‍, തിരുവനന്തപുരം ഡി.പി.എം ഡോ. പി.വി. അരുണ്‍ ആലപ്പുഴ ഡി.പി.എം. ഡോ. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.ആർ.എൽ. സരിത, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. റംല ബീവി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. രാംലാൽ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജമുന വർഗീസ്, എൻ.എച്ച്.എം സംസ്ഥാന പ്രോഗ്രാം മാനേജർ ഡോ. നിത, കുട്ടനാട്ടിലെ ഡോക്ടർമാർ എന്നിവർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.