മൂവാറ്റുപുഴ: ഏനാനല്ലൂരില്‍നിന്ന് 45 ലിറ്റര്‍ വാഷ് പിടികൂടി. സംഭവത്തിൽ മോളത്ത് വീട്ടില്‍ തോമസ് അറസ്റ്റിലായി. ഓണം സ്‌പെഷല്‍ ഡ്രൈവിനോടനുബന്ധിച്ച് മുവാറ്റുപുഴ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എ. ഫൈസലിെൻറ നേതൃത്വത്തിലെ എക്‌സൈസ് സംഘവും എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമീഷണറുടെ കീഴിലെ ഷാഡോ എക്‌സൈസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റുന്നതിന് സൂക്ഷിച്ച 45 ലിറ്റര്‍ വാഷ് പിടികൂടിയത്. എക്‌സൈസ് ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ മൂവാറ്റുപുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. ഷാഡോ എക്‌സൈസ് ടീം അംഗങ്ങളായ പി.ബി. ലിബു, പി.ബി. മാഹിന്‍, പ്രിവൻറിവ് ഓഫിസര്‍ എന്‍.എ. മനോജ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എന്‍. ശ്രീകുമാര്‍, കെ.എ. റസാഖ്, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ പി.ആര്‍. ആര്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. മേഖലയില്‍ നിരീക്ഷണവും പരിശോധനകളും തുടര്‍ന്നും ഉണ്ടാകുമെന്നും 0485 2836717, 9400069576 നമ്പറുകളില്‍ വിവരം നല്‍കാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.