തൊഴിലാളി ക്ഷേമനിധി വിദ്യാഭ്യാസ സഹായം

ആലപ്പുഴ: കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ വരിക്കാരായ തൊഴിലാളികളുടെ മക്കൾക്ക് 2018-19 വർഷത്തേക്കുള്ള ഉന്നത വിദ്യാഭ്യാസ സഹായത്തിന് അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയനവർഷത്തിൽ എട്ട്, ഒമ്പത്, 10, പ്ലസ് വൺ, ബി.എ/ബി.കോം/ബി.എസ്സി/എം.എ/എം.കോം (പാരലൽ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല), എം.എസ്.ഡബ്ല്യു, എം.എസ്സി/ബി.എഡ്, പ്രഫഷനൽ കോഴ്‌സുകളായ എൻജിനീയറിങ്, എം.ബി.ബി.എസ്/ബി.ഡി.എസ്/ഫാംഡി/ബി.എസ്സി നഴ്‌സിങ്, പ്രഫഷനൽ പി.ജി കോഴ്‌സുകൾ/പോളിടെക്‌നിക് ഡിപ്ലോമ/ടി.ടി.സി/ബി.ബി.എ/ഡിപ്ലോമ ഇൻ നഴ്‌സിങ്, പാരാമെഡിക്കൽ കോഴ്‌സ്/എം.സി.എ/എം.ബി.എ/പി.ജി.ഡി.സി.എ/എൻജിനീയറിങ് (ലാറ്ററൽ എൻട്രി), അഗ്രികൾചറൽ /വെറ്ററിനറി, ഹോമിയോ/ബി.ഫാം/ആയുർവേദം/എൽഎൽ.ബി (മൂന്ന് വർഷം, അഞ്ച് വർഷം), ബി.ബി.എം/ഫിഷറീസ്/ബി.സി.എ/ബി.എൽ.ഐ.എസ്.സി.എച്ച്.ഡി.സി ആൻഡ് ബി.എം/ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മ​െൻറ്/സി.എ ഇൻറർമീഡിയേറ്റ് കോഴ്‌സുകൾക്ക് പഠിക്കുന്നവർ യോഗ്യത കോഴ്‌സിനുള്ള സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം അപേക്ഷിക്കണം. പോളിടെക്‌നിക് ഗ്രാൻറ് ആദ്യവർഷം അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റി​െൻറ സാക്ഷ്യപ്പെടുത്തിയ കോപ്പിയും ഹാജരാക്കേണ്ടതാണ്. ബി.എഡ് വിഭാഗത്തിൽ അപേക്ഷിക്കുന്നവർ ബിരുദത്തി​െൻറ മാർക്ക് ലിസ്റ്റ് ഹാജരാക്കണം. അപേക്ഷയോടൊപ്പം നിർബന്ധമായും കുട്ടിയുടെയോ പദ്ധതിയിൽ അംഗമായ തൊഴിലാളിയുടെയോ പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പർ, ഐ.എഫ്.എസ്.സി കോഡ് സഹിതം ഇൗ മാസം 31നകം ബന്ധപ്പെട്ട ജില്ല ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ നൽകണം. മുൻ അധ്യയനവർഷങ്ങളിൽ ഗ്രാൻറ് ലഭിച്ചിട്ടുള്ളവർ ഗ്രാൻറ് പുതുക്കാനുള്ള അപേക്ഷകൾ ബന്ധപ്പെട്ട ജില്ല ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാരുടെ കാര്യാലയങ്ങളിൽ സമർപ്പിക്കണം. ഫോറം തപാൽ മാർഗം ആവശ്യമുള്ളവർ സ്വന്തം മേൽവിലാസമെഴുതി ആറ് രൂപ സ്റ്റാമ്പ് പതിപ്പിച്ച് 22x10 സെ.മീറ്റർ വലുപ്പമുള്ള കവർ സഹിതം അപേക്ഷിച്ചാൽ ബന്ധപ്പെട്ട ജില്ല ലേബർ വെൽെഫയർ ഫണ്ട് ഇൻസ്പെക്ടർമാരുടെ കാര്യാലയത്തിൽനിന്ന് തപാൽ മാർഗവും നേരിട്ടും ലഭിക്കും. വ്യക്തമായി പൂരിപ്പിച്ച അപേക്ഷ അപേക്ഷകരുടെ രക്ഷാകർത്താവ് ജോലി ചെയ്യുന്ന സ്ഥാപനം സ്ഥിതിചെയ്യുന്ന ജില്ലയിലെ ലേബർ വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർമാർക്ക് മേൽപറഞ്ഞിരിക്കുന്ന സമയപരിധിക്കുള്ളിൽ അയച്ചുകൊടുക്കണം. സ്‌കോളർഷിപ്പിന് അപേക്ഷിക്കാം ആലപ്പുഴ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സ്‌കോളർഷിപ് നൽകുന്നു. എട്ടാം ക്ലാസ് മുതൽ മുകളിലേക്കുള്ള കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ്. അപേക്ഷകൾ ഇൗ മാസം 16 മുതൽ സെപ്റ്റംബർ 30 വൈകീട്ട് അഞ്ചുവരെ സ്വീകരിക്കും. അപേക്ഷയോടൊപ്പം യോഗ്യതപരീക്ഷയുടെ മാർക്ക്‌ലിസ്റ്റ്/സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ/ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തിയ പകർപ്പും വിദ്യാഭ്യാസ സ്ഥാപന മേധാവിയിൽനിന്ന് ലഭിക്കുന്ന കോഴ്‌സ് സർട്ടിഫിക്കറ്റും മറ്റ് സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ സ്ഥാപനം ഗവ. അംഗീകാരമുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളും ഹാജരാക്കണം. സ്‌കോളർഷിപ് ബാങ്കിലേക്ക് അനുവദിക്കുന്നതിന് പാസ്ബുക്ക് പകർപ്പും ഹാജരാക്കണമെന്ന് വെൽഫെയർ ഫണ്ട് ഇൻസ്‌പെക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.