നെഹ്റുട്രോഫി ജലോത്സവം മാറ്റിവെക്കണം -എം.ലിജു ആലപ്പുഴ: ഇപ്പോഴത്തെ സാഹചര്യത്തിൽ നെഹ്റുട്രോഫി വള്ളംകളി മാറ്റിവെക്കുന്നതിനെക്കുറിച്ച് ജില്ല ഭരണകൂടം ആലോചിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം.ലിജു. ഇൗ ദുരിതങ്ങൾക്കിടയിൽ ജനങ്ങൾക്ക് എങ്ങനെയാണ് ജലോത്സവം ആഘോഷിക്കാൻ സാധിക്കുന്നത്. നടത്തിപ്പ് ചുമതലയുള്ള റവന്യൂവകുപ്പ് നിലവിൽ മഴക്കെടുതിക്ക് പിന്നാലെയാണ്. ദുരിതാശ്വാസത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ലിജു വാർത്തസമ്മേളനത്തിൽ പറഞ്ഞു. നെഹ്റുട്രോഫി ജലോത്സവം നീട്ടിവെക്കണം -ആർ.എസ്.പി ആലപ്പുഴ: കാലവർഷക്കെടുതി മൂലം ജനം ദുരിതമനുഭവിക്കുന്ന ആലപ്പുഴയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നെഹ്റു ട്രോഫി ജലോത്സവം നീട്ടിവെക്കണമെന്ന് ആർ.എസ്.പി. നെഹ്റുട്രോഫി ഭംഗിയായി നടത്തണമെങ്കിൽ റവന്യൂവകുപ്പ് ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ വള്ളംകളി നടത്തിപ്പിെൻറ പിറകിൽ അണിനിരക്കണം. അപ്രകാരം സംഭവിച്ചാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ സാധിക്കില്ല. വെള്ളെക്കട്ടും റോഡുകളുടെ തകർച്ചയും മൂലം ടൂറിസ്റ്റുകൾക്ക് ജലോത്സവത്തിന് എത്തിച്ചേരാനും ബുദ്ധിമുട്ടാകുമെന്നും ആർ.എസ്.പി ജില്ല കമ്മിറ്റി സെക്രട്ടറി ബി.രാജശേഖരൻ പ്രസ്താവനയിൽ പറഞ്ഞു. ജേലാത്സവം മാറ്റിവെക്കേണ്ട സാഹചര്യമില്ല -മന്ത്രി തോമസ് െഎസക് ആലപ്പുഴ: നിലവിൽ നെഹ്റുട്രോഫി ജേലാത്സവം മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് ധനമന്ത്രി തോമസ് െഎസക്. കുട്ടനാടൻ മനസ്സിെൻറ വലിയ ഒരു ആഗ്രഹവും ആവേശവുമാണ് ബോട്ട് റേസ്. അതിനായുള്ള തുഴച്ചിൽ പരിശീലനങ്ങൾ പൂർത്തിയായിവരുകയാണ്. 11 ദിവസം കൂടി കഴിഞ്ഞാണ് ജലമേള. കാലാവസ്ഥ മുന്നറിയിപ്പുകൾ മുൻനിർത്തി പരിശോധിച്ചാൽ ബുധനാഴ്ച വെരയേ നിലവിെല അവസ്ഥ തുടരാനിടയുള്ളൂവെന്നും ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം ചൂണ്ടിക്കാട്ടി. വള്ളംകളി മാറ്റിവെക്കണം എന്ന് ആവശ്യപ്പെടുന്ന ഇപ്പോഴത്തെ ചർച്ച അതിനെ പരാജയപ്പെടുത്തണം എന്ന് മാത്രം ഉദ്ദേശിച്ചുകൊണ്ട് പ്രവർത്തിക്കുന്നവരുടെ ഭാഗത്ത് നിന്നുള്ളതാണ്. ലീഗ് മത്സരമടക്കം വള്ളംകളി പുതിയ വിതാനത്തിലേക്ക് മാറുന്ന സാഹചര്യത്തിൽ മറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.