കനാൽ ശുചീകരണം; സമ്മർ സ്കൂൾ പ്രവേശനം പൂർത്തിയായി

ആലപ്പുഴ: നഗരത്തിലെ കനാൽ ശുചീകരണവുമായി ബന്ധപ്പെട്ട ആശയങ്ങൾ സമാഹരിക്കുന്നതിന് സമ്മർ സ്കൂൾ പ്രവേശനം പൂർത്തിയായി. മേയിൽ പ്രവർത്തനം ആരംഭിക്കും. ഐ.ഐ.ടി മുംബൈയും കിലയും ചേർന്നാണ് പ്രവേശനം സംഘടിപ്പിച്ചത്. 300 പേരാണ് സ്കൂളി​െൻറ ഭാഗമാകാൻ എത്തുന്നതെന്ന് പ്രോജക്ട് കോഓഡിനേറ്റർ രോഹിത് പറഞ്ഞു. ആദ്യഘട്ടം മേയ് ആറുമുതൽ 12 വരെയും രണ്ടാംഘട്ടം 19 മുതൽ 25 വരെയുമാണ്. ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ്, ലയോള, എൻ.ഐ.ടി കാൺപുർ, കാലിക്കറ്റ്, കുഫോസ് തുടങ്ങിയ നൂറ്റമ്പതോളം സ്ഥാപനങ്ങളിലെ എൻജിനീയറിങ്, എം.എസ്.ഡബ്ല്യു വിദ്യാർഥികളാണ് പങ്കെടുക്കുക. ആദ്യഘട്ടത്തിൽ സാമൂഹിക സാമ്പത്തിക സർവേ പൂർത്തീകരിക്കും. രണ്ടാംഘട്ടത്തിൽ സാമൂഹിക പരിസ്ഥിതി ഓഡിറ്റ് നടക്കും. കനാലി​െൻറ നീളം, പോരായ്മ, മാലിന്യ ഉറവിടങ്ങൾ, കൽക്കെട്ടി​െൻറ അപര്യാപ്ത തുടങ്ങിയ വിഷയങ്ങൾ അടങ്ങുന്ന മാപ് ഇവർ തയാറാക്കും. തുടർന്ന് പൈലറ്റ് പദ്ധതികൾ സർക്കാറിന് സമർപ്പിക്കും. സ്കൂൾ പ്രവർത്തനത്തിന് മുന്നോടിയായി മാർത്തോമപള്ളിക്കും മുനിസിപ്പൽ കോളനിക്ക് ഇടയിലെ ചെറുകനാൽ ശുചീകരണം ആരംഭിച്ചു. മൂന്ന് ഘട്ടത്തിൽ നടക്കുന്ന ശുചീകരണം ചാത്തനാട് മുനിസിപ്പൽ കോളനി സമീപത്തെ തോട്ടിൽ അവസാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.