ആലപ്പുഴ: മത്സ്യത്തൊഴിലാളിയായ നെൽസൺ നാല് ചുവരുകൾക്കുള്ളിൽ ദുരിതം പേറി കഴിയാൻ തുടങ്ങിയിട്ട് ഒമ്പതുമാസമായി. വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് ദീർഘനാളായി ആശുപത്രിക്കിടക്കയിലാണ് ഈ ചെറുപ്പക്കാരൻ. ആലപ്പുഴ ബീച്ച് വാർഡിൽ ചാലത്തറയിൽ സി.ജെ. നെൽസണാണ് (28) ഓർമയും ചലനവും നഷ്ടപ്പെട്ട് കിടക്കുന്നത്. ഇദ്ദേഹത്തിെൻറ നിസ്സഹായാവസ്ഥ വിഷമങ്ങൾ ഉള്ളിലൊതുക്കി നോക്കിനിൽക്കാനേ ഭാര്യ ശ്രീദേവിക്കും മക്കൾക്കും കഴിയുന്നുള്ളൂ. രണ്ടുമാസം മുമ്പ് പിറന്ന മകെൻറ കളിചിരിപോലും കാണാനുള്ള ഭാഗ്യം നെൽസണുണ്ടായില്ല. കഴിഞ്ഞ ജൂലൈ 15ന് രാവിലെ കായംകുളത്തേക്ക് മത്സ്യബന്ധനത്തിനായി എൻജിൻ പിടിച്ച് വാഹനത്തിന് പിന്നിൽനിന്ന് പോയപ്പോഴാണ് നെൽസൺ അപകടത്തിൽപ്പെട്ടത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നെൽസണിെൻറ തല റോഡിലെ മരത്തിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റു. പലതവണ ശസ്ത്രക്രിയ നടത്തിയെങ്കിലും ഓർമയും സംസാരശേഷിയും ചലനവും തിരിച്ചുകിട്ടിയില്ല. തലയിൽ വെള്ളം കെട്ടി വീർക്കുന്ന അവസ്ഥയാണിപ്പോൾ. ചികിത്സക്കായി 10 ലക്ഷേത്താളം ചെലവായി. നെൽസണിെൻറ വരുമാനംമാത്രം ആശ്രയിച്ചിരുന്ന കുടുംബത്തിന് ഇത് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഉള്ളത് വിറ്റും കടം വാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തിയത്. നെൽസണിെൻറ പിതാവ് മത്സ്യത്തൊഴിലാളിയും മാതാവ് വീട്ടുജോലിക്കാരിയുമാണ്. വീടിെൻറ ആധാരം പണയപ്പെടുത്തിയും നാട്ടുകാരുടെ ചെറിയ സഹായത്തിലുമാണ് ഇതുവരെ ചികിത്സ നടത്തിയത്. ഇത് ഒഴിവാക്കാൻ അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. നെൽസണിെൻറ ചികിത്സക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ കോർപറേഷൻ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. വിവരങ്ങൾ: സി.ജെ. നെൽസൺ, പി.ബി. ശ്രീദേവി. ശാഖ: ചെട്ടികാട്, അക്കൗണ്ട് നമ്പർ: 520101264332187. ഐ.എഫ്.എസ് കോഡ്: സി.ഒ.ആർ.പി 0000390. ഫോൺ: 81569 19391. ക്ഷീര വളർത്തൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു ആലപ്പുഴ: പട്ടികവർഗ വികസന വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേർന്ന് ചേർത്തല താലൂക്കിൽ സ്ഥിരതാമസക്കാരായ പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന 10 വനിതകൾക്ക് ക്ഷീര വളർത്തൽ പദ്ധതിയായ കാമധേനു പദ്ധതി ആവിഷ്‌കരിച്ചു. 25നും 45നും ഇടയിൽ പ്രായമുള്ളതും കുറഞ്ഞത് 10 സെൻറ് സ്ഥലം സ്വന്തമായുള്ളതുമായ വനിതകൾക്ക് അപേക്ഷിക്കാം. പശു വളർത്തലിൽ പരിചയമുള്ളവർക്ക് മുൻഗണന. ഇൗ മാസം 30നകം ട്രൈബൽ എക്സ്െറ്റൻഷൻ ഓഫിസർ, കലക്ടറേറ്റ്, രണ്ടാംനില, ആലപ്പുഴ എന്ന വിലാസത്തിൽ അപേക്ഷ നൽകണം. വിവരത്തിന് ഫോൺ: 94960 70348.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.