എം.ഇ.എസിനെ രക്ഷിക്കാൻ അണിചേരണം ^സേവ് എം.ഇ.എസ് ഫോറം

എം.ഇ.എസിനെ രക്ഷിക്കാൻ അണിചേരണം -സേവ് എം.ഇ.എസ് ഫോറം ആലപ്പുഴ: സമുദായ സമുദ്ധാരണത്തിന് രൂപംകൊടുത്ത എം.ഇ.എസ് ഇന്ന് ഗുണ്ടരാജ് ഭരണത്തിൽ അമർന്നിരിക്കുകയാണെന്ന് ആലപ്പുഴയിൽ ചേർന്ന സേവ് എം.ഇ.എസ് ഫോറം അഭിപ്രായപ്പെട്ടു. സ്വാർഥതാൽപര്യത്തിനുവേണ്ടി സമുദായത്തെയും സംഘടനയെയും വഞ്ചിച്ചവരിൽനിന്ന് എം.ഇ.എസിെന മോചിപ്പിക്കേണ്ടത് ഒാരോ സത്യവിശ്വാസിയുടെയും കടമയാണ്. സംസ്ഥാന പ്രസിഡൻറ് ഫസൽ ഗഫൂറി​െൻറ ഏകാധിപത്യവും സ്വേച്ഛാധിപത്യവുമായ പ്രവർത്തനത്തെ യോഗം അപലപിച്ചു. സംസ്ഥാനനേതൃത്വം മുതൽ താലൂക്ക് നേതൃത്വം വരെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും അഴിഞ്ഞാടുകയാണ്. ഒരുപറ്റം നേതാക്കൾക്ക് റിയൽ എസ്റ്റേറ്റ് വ്യാപാരത്തിലാണ് താൽപര്യം. ഭൂമാഫിയയിൽനിന്ന് സംഘടനയെ മോചിപ്പിക്കാൻ എല്ലാ സമുദായസ്നേഹികളും രംഗത്തുവരണമെന്നും യോഗം ആഹ്വാനം ചെയ്തു. എം.ഇ.എസ് ഒാവർസീസ് കമ്മിറ്റി മുൻ ചെയർമാൻ അമീർ അഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാനനേതാക്കളായ ടി.എ. കുഞ്ഞുമുഹമ്മദ്, കെ.എം.എ. സലാം, കെ.എം. നാസറുദ്ദീൻ, അബ്‌ദുൽകരീം, കെ.എം. അലിക്കോയ, എ.എം. യൂസുഫ്, എ.ആർ.എം. കബീർ, എ.എം. ഇസ്മായിൽ, എ. ഇസ്മായിൽ, അബ്ദുറഹ്മാൻ സേട്ട്, എസ്.എം. ഷരീഫ്, ഷൈമാസ് ബഷീർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.