ചേർത്തല: കോൺഗ്രസ് വാർഡ് പ്രസിഡൻറിെന കൊലപ്പെടുത്തിയ കേസില്‍ സി.പി.എം മുൻ ലോക്കൽ സെക്രട്ടറി ഉൾപ്പെടെ ആറ് പ്രതികളും കുറ്റക്കാരെന്ന് കോടതി. ചേർത്തല നഗരസഭ 32ാം വാർഡിൽ ചേപ്പിലപൊഴി വി. സുജിത്(മഞ്ജു-38), കോനാട്ട് എസ്. സതീഷ് കുമാർ(കണ്ണൻ -38), ചേപ്പിലപൊഴി പി. പ്രവീൺ(32), 31ാം വാർഡിൽ വാവള്ളി എം. ബെന്നി (45), ചൂളക്കൽ എൻ. സേതുകുമാർ(45), കാക്കപറമ്പത്തുവെളി ആർ. ബൈജു (45) എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. ചേർത്തല നഗരസഭ 32ാം വാര്‍ഡ് കൊച്ചുപറമ്പിൽ കെ.എസ്. ദിവാകരനെ (56) കൊലപ്പെടുത്തിയ കേസിൽ ആലപ്പുഴ അതിവേഗ കോടതി(ട്രാക്ക് മൂന്ന്) ജഡ്ജി അനിൽ കുമാർ 21ന് ശിക്ഷ വിധിക്കും. സി.പി.എം മുൻ ലോക്കൽ സെക്രട്ടറിയും ചേർത്തല നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായിരുന്നു ആർ. ബൈജു. വ്യാജവിസ കേസിൽ നേരേത്ത അറസ്റ്റിലായ ഇയാള്‍ ഇപ്പോൾ വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ റിമാൻഡിലാണ്. യുവനടിയുടെ ഡ്രൈവറായ സേതുകുമാർ എറണാകുളത്ത് മാധ്യമപ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതിയാണ്. 2009ലാണ് കേസിന് ആസ്പദമായ സംഭവം. കയർ കോർപറേഷെൻറ 'വീട്ടിലൊരു കയറുൽപന്നം' പദ്ധതിയുടെ ഭാഗമായി കയർ തടുക്ക് വിൽപനക്ക് ബൈജുവിെൻറ നേതൃത്വത്തിൽ ദിവാകരെൻറ വീട്ടിലെത്തിയെങ്കിലും വില കൂടുതലാണെന്ന കാരണത്താൽ വാങ്ങിയില്ല. എന്നാൽ, തടുക്ക് കൊണ്ടുവന്നവർ നിർബന്ധപൂർവം അവിടെ െവച്ചിട്ടുപോയി. അന്ന് ഉച്ചക്കുശേഷം നടന്ന വാർഡ് സഭയിൽ ദിവാകരെൻറ മകൻ ദിലീപ് വിഷയം ഉന്നയിച്ചത് തർക്കങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിെൻറ വിരോധത്തിൽ രാത്രി വീടാക്രമിച്ച് തടിക്കഷണത്തിന് ദിവാകരെൻറ തലക്ക് അടിക്കുകയും തടയാൻ ശ്രമിച്ച ദിലീപിനെയും ഭാര്യ രശ്മിയെയും ആക്രമിെച്ചന്നുമാണ് കേസ്. തുടർന്ന് ഇവർ ചേർത്തല താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ തേടി. ചികിത്സയിലിരിക്കെ ദിവാകരൻ മരിച്ചതോടെ കൊലപാതകക്കുറ്റം ചുമത്തുകയായിരുന്നു. സി.പി.എം നേതാവായ ബൈജുവിനെ തുടക്കത്തിൽ പ്രതി ചേർത്തില്ലെങ്കിലും പിന്നീട് കോൺഗ്രസിെൻറ നേതൃത്വത്തിൽ പ്രക്ഷോഭങ്ങളും സമരങ്ങളും നടത്തിയതിനെത്തുടർന്നാണ് ആറാം പ്രതിയാക്കിയത്. കേസിൽ പ്രതി ചേർക്കപ്പെട്ടതോടെ ലോക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബൈജുവിനെ പാർട്ടി നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.