(ചിത്രം) ചാരുംമൂട്: വേനൽമഴയെത്തുടർന്ന് വള്ളികുന്നം പുഞ്ചവാഴ്ക പുഞ്ചയിൽ 10 ഏക്കർ നെൽകൃഷി വെള്ളത്തിലായി. ഒരാഴ്ച മുമ്പ് കൃഷി മന്ത്രിയെത്തി കൊയ്ത്ത് ഉദ്ഘാടനം ചെയ്ത തരിശുപാടശേഖരത്തെ നെൽകൃഷിയാണ് വെള്ളത്തിലായത്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ശക്തമായ മഴയാണുണ്ടായത്. പുനർജനി കർഷകസമിതിയുടെ നേതൃത്വത്തിൽ പാട്ടത്തിനെടുന്ന 55 ഏക്കറിലാണ് കൃഷിവകുപ്പിെൻറയും ത്രിതല പഞ്ചായത്തുകളുടെയും ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും സഹായത്തോടെ തരിശുനില നെൽകൃഷി ഇറക്കിയത്. ഇതിൽ പത്ത് ഏക്കറിലധികം സ്ഥലത്തെ നെല്ലാണ് കൊയ്തെടുക്കാൻ കഴിയാത്തവിധം നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സഹചര്യത്തിൽ സർക്കാർ സഹായമുണ്ടാകണമെന്ന് സമിതി ഭാരവാഹികളായ രഘുനാഥൻ, രാജീവ്, മോഹനൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.