മതേതര പ്രസ്​ഥാനങ്ങളുടെ കൂട്ടായ്​മയുണ്ടാകണം ^ജമാഅത്ത്​ കൗൺസിൽ

മതേതര പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയുണ്ടാകണം -ജമാഅത്ത് കൗൺസിൽ ആലപ്പുഴ: സംഘ്പരിവാറിൽനിന്ന് രാജ്യത്തെ േമാചിപ്പിക്കാനും ജനതാൽപര്യങ്ങൾ സംരക്ഷിക്കാനും എല്ലാ മതേതരപ്രസ്ഥാനങ്ങളും വിട്ടുവീഴ്ച ചെയ്ത് പൊതുകൂട്ടായ്മ ഉണ്ടാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ആവശ്യെപ്പട്ടു. കശ്മീർ, ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളിലെ കിരാതനടപടികളെ അപലപിച്ച് മഹല്ല് ജമാഅത്തുകളിൽ വെള്ളിയാഴ്ച കൂട്ടപ്രാർഥനയും പ്രതിഷേധങ്ങളും നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് എ. പൂക്കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം. താജുദ്ദീൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനനേതാക്കളായ സി.െഎ. പരീത്, മാവുടി മുഹമ്മദ്ഹാജി, മുഹമ്മദ്കോയ, പ്രഫ. അബ്ദുൽഖാദർ, സി.എച്ച്. ഫൈസൽ, കമാൽ എം. മാക്കിയിൽ, ടി.എച്ച്. മുഹമ്മദ് ഹസൻ, നസീർ പുന്നക്കൽ, ഡോ. ജഹാംഗീർ, കരമന നൗഫൽ, പറമ്പിൽ സുൈബർ, നുജുമുദ്ദീൻ, എ. മുഹമ്മദ് ഷറീഫ്, എസ്. അബ്ദുൽ നാസർ, മക്കാർ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.