കൊച്ചി: കേരളത്തിൽ ഒ.ബി.സി, എസ്.ഇ.ബി.സി പട്ടികകൾ ഏകീകരിക്കാൻ നടപടി ആരംഭിച്ചതായി പിന്നാക്ക സമുദായ കമീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി. ശിവരാജൻ. കേരളത്തിൽ സർക്കാർ, അർധസർക്കാർ നിയമനങ്ങളിൽ സംവരണത്തിന് പരിഗണിക്കുന്നതിന് ഒ.ബി.സി പട്ടികയും വിദ്യാഭ്യാസ സംവരണത്തിന് എസ്.ഇ.ബി.സി പട്ടികയും പ്രത്യേകം തയാറാക്കുന്ന സാഹചര്യമാണിപ്പോൾ. ഇതിന് പകരം രണ്ടിനും ഉപയോഗപ്പെടുത്താവുന്ന നിലയിൽ ഏകീകരിച്ച പട്ടിക തയാറാക്കുകയാണ് ലക്ഷ്യം. 2014ല്‍ 30 ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ഒ.ഇ.സി ആനുകൂല്യം നല്‍കിയ നടപടി പുനഃപരിശോധിക്കാൻ പഠനം ആരംഭിച്ചു. കമീഷന്‍ വെബ് പോര്‍ട്ടലില്‍ എസ്.സി, എസ്.ടി ഒഴികെയുള്ള ജാതി പട്ടിക പ്രസിദ്ധീകരിക്കാനും നടപടിയായിട്ടുണ്ട്. സാമ്പത്തിക, സാമൂഹിക സര്‍വേയുടെ ഫലം സമര്‍പ്പിക്കാന്‍ വൈകുന്നതിനാല്‍ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങൾ പിന്നാക്ക സമുദായങ്ങൾക്ക് നിേഷധിക്കപ്പെടുകയാണെന്ന് െഗസ്റ്റ് ഹൗസില്‍ കമീഷൻ സിറ്റിങ്ങിനിടെ ചെയർമാൻ അറിയിച്ചു. പല വിഭാഗങ്ങൾക്കും അർഹമായ സംവരണം ലഭിക്കുന്നിെല്ലന്ന പരാതി ഉയരുകയാണ്. ചിലർ അർഹതയുണ്ടായിട്ടും സംവരണത്തിന് വെളിയിലുമാണ്. പരാതികളും അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ച് പിന്നാക്ക സമുദായങ്ങളുടെ പട്ടിക വികസിപ്പിക്കണമെങ്കിൽ കൃത്യമായ കണക്ക് ആവശ്യമാണ്. ഇതിന് സാമൂഹിക, സാമ്പത്തിക സർവേ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.