സ്കൂട്ടർ യാത്രികയുടെ മാല കവർന്നവർ പിടിയിൽ; വലയിലായത് പുതുച്ചേരിയില്‍നിന്ന്

(ചിത്രം) ചെങ്ങന്നൂര്‍: പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം സ്കൂട്ടർ യാത്രികയായ യുവതിയെ ആക്രമിച്ച് 9.5 പവ​െൻറ മാല കവർന്ന സംഭവത്തിൽ രണ്ടുപേരെ ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമ്പ്രം ചക്കുളത്തുകാവ് മുക്കാടന്‍ വീട്ടില്‍ ശ്രീലാല്‍ തങ്കച്ചന്‍ (28), കുട്ടനാട് രാമങ്കേരി പ്ലാന്തറവീട്ടില്‍ ആരോമല്‍രാജ് (24) എന്നിവരാണ് പുതുച്ചേരിയില്‍നിന്ന് പിടിയിലായത്. കഴിഞ്ഞ ഏഴിന് ഉച്ചക്ക് 2.30ന് ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. മാന്നാര്‍ മേജർ തൃക്കുരട്ടി മഹാദേവക്ഷേത്രത്തില്‍ നടന്ന വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ചെങ്ങന്നൂര്‍ കീഴ്ചേരിമേല്‍ തേക്കുംകാട്ടില്‍ രാജേഷി​െൻറ ഭാര്യ മീനുവി​െൻറ (30) മാലയാണ് കവർന്നത്. ശ്രീലാല്‍ തങ്കച്ചന്‍, ആരോമല്‍രാജ് എന്നിവര്‍ മീനുവിെന അടിച്ചുവീഴ്ത്തുകയും മാല അപഹരിച്ച് കടന്നുകളയുകയുമായിരുന്നു. മീനു തെറിച്ച് റോഡില്‍ വീഴുകയും തോളെല്ല് പൊട്ടുകയും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ചെങ്ങന്നൂര്‍ മുതല്‍ ചക്കുളത്തുകാവ് വരെയുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്നാണ് പൊലീസിന് പ്രതികളെക്കുറിച്ചും ഇവര്‍ സഞ്ചരിച്ച വാഹനത്തെക്കുറിച്ചും വിവരം ലഭിച്ചത്. പ്രതികള്‍ സഞ്ചരിച്ച വാഹനത്തി​െൻറ ഉടമയായ ചങ്ങനാശ്ശേരി സ്വദേശി അഫ്‌സലിലേക്ക് അന്വേഷണം എത്തിയപ്പോഴാണ് പ്രതികളെക്കുറിച്ച് പൂർണവിവരം ലഭിക്കുന്നത്. ഇയാളില്‍നിന്ന് വാങ്ങിയ ബൈക്കാണ് ഇവര്‍ മോഷണത്തിന് ഉപയോഗിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കിയതോടെ പ്രതികള്‍ പുതുച്ചേരിയിലേക്ക് കടക്കുകയായിരുന്നു. പ്രതികളെ പിടികൂടാൻ ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി ആര്‍.ബിനുവി​െൻറ മേല്‍നോട്ടത്തില്‍ സി.ഐ ദിലീപ്ഖാ​െൻറ നേതൃത്വത്തില്‍ പൊലീസ് സംഘം പുതുച്ചേരിയില്‍ എത്തുകയും പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. സിവില്‍ പൊലീസ് ഓഫിസര്‍മാരായ എസ്.ബാലകൃഷ്ണന്‍, സി. പ്രവീണ്‍, യു. ജയേഷ്, അതുല്‍രാജ് എന്നിവര്‍ പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. പ്രതികളില്‍ ശ്രീലാല്‍ തങ്കച്ചന്‍ 15 കേസില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.