വരാപ്പുഴയിലെ കസ്​റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണം- ^ചെന്നിത്തല

വരാപ്പുഴയിലെ കസ്റ്റഡി മരണം: ജുഡീഷ്യൽ അന്വേഷണം വേണം- -ചെന്നിത്തല പറവൂർ: ശ്രീജിത്തി​െൻറ കസ്റ്റഡി മരണത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വരാപ്പുഴയിൽ ശ്രീജിത്തി​െൻറ വീട് സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച രാവിലെ എത്തിയ പ്രതിപക്ഷ നേതാവ് ഒരു മണിക്കൂറോളം ഇവിടെ ചെലവിട്ടു. ലോക്കപ്പ് കൊലപാതകത്തിന് ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് നീക്കി കൊലക്കുറ്റത്തിന് കേസെടുക്കണം. സുപ്രീംകോടതി നിർേദശങ്ങൾ ലംഘിച്ചാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. ജില്ല പൊലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള സ്പെഷൽ സ്ക്വാഡാണ് ശ്രീജിത്തിനെ പിടിച്ചത്. മൂവാറ്റുപുഴ എ.ആർ ക്യാമ്പിലുള്ള ഇവർക്ക് ആരാണ് വരാപ്പുഴയിൽ വന്ന് കസ്റ്റഡിയിലെടുക്കാൻ അധികാരം നൽകിയത്. വീട്ടിൽനിന്നുതന്നെ പൊലീസി​െൻറ മർദനം തുടങ്ങിയതായി ശ്രീജിത്തി​െൻറ ഭാര്യയും അമ്മയും തന്നോട് പറഞ്ഞു. അടിവയറ്റിൽ വേദനയുണ്ടെന്ന് ശ്രീജിത്ത് പറഞ്ഞിട്ട് വളരെ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചത്. കുടിവെള്ളംപോലും നൽകാതിരുന്ന പൊലീസ് നടപടി ഹീനമാണ്. ശ്രീജിത്തി​െൻറ ഭാര്യ അഖിലക്ക് സർക്കാർ സർവിസിൽ ജോലിയും കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായവും നൽകണം. അഖില നൽകിയ നിവേദനം മുഖ്യമന്ത്രിക്ക് കൈമാറുമെന്നും ചെന്നിത്തല പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.