പൊലീസി​െൻറ ക്രൂരത വിവരിച്ച്​ കസ്​റ്റഡിയിലായവരു​ടെ രക്ഷിതാക്കൾ

യഥാർഥ പ്രതികൾ ഒളിവിൽ, രാഷ്ട്രീയ മുതലെടുപ്പിന് മക്കളെ പ്രതികളാക്കി പീഡിപ്പിക്കുന്നെന്നും ആരോപണം കൊച്ചി: പൊലീസി​െൻറ ക്രൂരതകൾ വിവരിച്ച് വരാപ്പുഴ ആത്മഹത്യ കേസിൽ പിടിയിലായവരുടെ രക്ഷിതാക്കൾ. ആത്മഹത്യചെയ്ത വരാപ്പുഴ ദേവസ്വംപാടത്ത് വാസുദേവനെ മർദിക്കുകയും ആത്മഹത്യക്ക് േപ്രരിപ്പിക്കുകയും ചെയ്ത യഥാർഥ പ്രതികൾ ഒളിവിൽ കഴിയുേമ്പാൾ രാഷ്ട്രീയ മുതലെടുപ്പിന് തങ്ങളുടെ മക്കളെ പ്രതികളാക്കി ക്രൂരമായി പീഡിപ്പിക്കുകയാണെന്ന് ഇവർ വാർത്തസേമ്മളനത്തിൽ ആരോപിച്ചു. ആരെയെങ്കിലും പറഞ്ഞയച്ചാൽ സ്റ്റേഷനിൽ എത്തുമായിരുന്ന യുവാക്കെള ഭക്ഷണം കഴിക്കുന്നിടത്തുനിന്നും ഉറക്കത്തിൽനിന്നുമൊക്കെ ബലം പ്രയോഗിച്ച് പിടികൂടി കൊടും കുറ്റവാളികേളാടെന്നപോലെയാണ് പൊലീസ് പെരുമാറിയത്. പലരെയും മർദിക്കുകയും നിരത്തിലൂടെ വലിച്ചിഴക്കുകയും െചയ്തു. ഒപ്പമുണ്ടായിരുന്ന ഭാര്യമാരെയും അമ്മമാരെയും അസഭ്യം പറഞ്ഞു. പലരെയും പട്ടിണിക്കിടുകയും മൂന്നാംമുറ പ്രയോഗിക്കുകയും െചയ്തു. നാലാം പ്രതിയായി സബ്ജയിലിൽ കഴിയുന്ന ടി.വി. വിനു, ഏഴാം പ്രതി ശരത്ത്, എട്ടാം പ്രതി ശ്രീക്കുട്ടൻ, 12ാം പ്രതി ശ്രീജിത്ത്, 13ാം പ്രതി ഗോപൻ എന്നിവർക്ക് ക്രൂര മർദനമേറ്റു. വാസുദേവൻ ബി.ജെ.പി അനുഭാവിയായിരുന്നിട്ടും സി.പി.എം പ്രവർത്തകനായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പാണ് നടക്കുന്നത്. ഏഴാം പ്രതി ശരത്തിനെ ബൂട്ടിട്ട് മുഖത്തും വയറ്റിലും ചവിട്ടുകയും മുഖത്തടിക്കുകയും ചെയ്തു. യുവാക്കൾക്കുമേൽ ആരോപിക്കപ്പെട്ട ബി.ജെ.പി, ആർ.എസ്.എസ് ബന്ധം രാഷ്ട്രീയമുതലെടുപ്പിനാണ്. യഥാർഥ പ്രതികളായ ബിബിൻ, ബിഞ്ചു, അജിത് തുളസീദാസ് എന്ന ശ്രീജിത്ത് എന്നിവർ ഒളിവിലാണ്. ഇൗ ശ്രമത്തിന് പിന്നിൽ സി.പി.എമ്മാണ്. ആർ.എസ്.എസ്, ബി.ജെ.പി കൂട്ടുകെട്ടും രാഷ്ട്രീയമുതെലടുപ്പ് നടത്തുന്നു. ടി.വി. വിനുവി​െൻറ അമ്മ കമല, എസ്.ജി. വിനുവി​െൻറ അമ്മ രാജി, ശരത്തി​െൻറ അമ്മ ശ്യാമള, പി.ആർ. നിതി​െൻറ ഭാര്യ ശാലിനി നിതിൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.