വ്യാജ തെളിവുണ്ടാക്കാൻ സി.പി.എം ശ്രമിക്കുന്നുവെന്ന്​ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ

കൊച്ചി: കസ്റ്റഡി മർദനത്തിൽ ശ്രീജിത്ത് മരിച്ച സംഭവത്തിൽ വ്യാജ തെളിവുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുന്നതായി ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ. തെക്കേ ദേവസ്വംപാടം ഡി.വൈ.എഫ്‌.ഐ യൂനിറ്റ് അംഗം കൂടിയായ തുണ്ടിപ്പറമ്പിൽ ശരത്താണ് ശ്രീജിത്തിനെതിരെ ത​െൻറ പിതാവ് മൊഴി നല്‍കിയത് സി.പി.എം സമ്മര്‍ദം മൂലമാണെന്ന് ആരോപിച്ചത്. വ്യാഴാഴ്ച രാവിലെ ശ്രീജിത്തി​െൻറയും ആത്മഹത്യ െചയ്ത വാസുദേവ​െൻറയും വീട്ടിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എത്തിയിരുന്നു. ഈ സമയത്താണ് പ്രതിപക്ഷ നേതാവി​െൻറയും വി.ഡി. സതീശൻ എം.എൽ.എയുടെയും സാന്നിധ്യത്തിൽ ശരത്ത് വെളിപ്പെടുത്തൽ നടത്തിയത്. സംഭവദിവസം ത​െൻറ പിതാവ് പരമേശ്വരൻ തൊഴിലുമായി ബന്ധപ്പെട്ട് നാട്ടിലുണ്ടായിരുന്നില്ല. സി.ഐ.ടി.യു ലോഡിങ് തൊഴിലാളിയായ അദ്ദേഹം സംഭവങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല. അന്നേദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻപോലും വീട്ടിലെത്തിയിരുന്നില്ല. പിന്നീട് തങ്ങൾ പറയുമ്പോഴാണ് അച്ഛൻ സംഭവങ്ങളറിയുന്നത്. പാർട്ടി ഇടപെടലുകൾ നടത്തിയപ്പോഴാണ് പൊലീസ് വിളിക്കാതെതന്നെ മൊഴി നൽകാൻ സി.പി.എം നേതാക്കൾക്കൊപ്പം പോയെതന്നും ശ്രീജിത്ത് പറഞ്ഞു. സി.പി.എം ദേവസ്വംപാടം സൗത്ത് ബ്രാഞ്ച് സെക്രട്ടറിയാണ് പരമേശ്വരൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.