ശ്രീജിത്തി​െൻറ കസ്​റ്റഡി മരണം: സി.പി.എമ്മും പ്രതിക്കൂട്ടിൽ

കൊച്ചി: വരാപ്പുഴയിൽ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ സി.പി.എമ്മും പ്രതിക്കൂട്ടിൽ. കേസിൽ പാർട്ടി നേതൃത്വത്തി​െൻറ ഇടപെടലുണ്ടായെന്ന ആരോപണം ശക്തമാവുകയാണ്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാനും കൈകാര്യം ചെയ്യാനും സി.പി.എം നേതൃസ്ഥാനത്തുള്ള ചിലരുടെ ശക്തമായ സമ്മർദം പൊലീസിനുമേൽ ഉണ്ടായിരുെന്നന്ന് കുടുംബാംഗങ്ങളും നാട്ടുകാരും ആരോപിക്കുന്നു. അതിനിടെ, വാസുദേവ​െൻറ വീട് ആക്രമിച്ച സംഭവത്തിൽ നേരിട്ട് പങ്കുള്ള ഒരുപാർട്ടി പ്രവർത്തകനെ തന്ത്രപൂർവം രക്ഷിച്ചതോടെ ബി.ജെ.പിക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. സ്വന്തം മകനെ രക്ഷിക്കാൻ അതേ പേരുള്ള മറ്റൊരു യുവാവിനെ പ്രതിയാക്കാൻ ഒത്താശ ചെയ്ത ബി.ജെ.പി നേതാവിനെതിരെ ആരോപണം ഉയർന്നതോടെയാണിത്. ശ്രീജിത്തിനെതിരെ മൊഴി നൽകാൻ പാർട്ടി ബ്രാഞ്ച് സെക്രട്ടറി പരമേശ്വരനുമേൽ സമ്മർദമുണ്ടായെന്ന് ഇദ്ദേഹത്തി​െൻറ മകൻ ശരത്ത് വെളിപ്പെടുത്തിയതോടെയാണ് സി.പി.എം പ്രതിരോധത്തിലായിരിക്കുന്നത്. ആക്രമിസംഘത്തിൽ മരിച്ച ശ്രീജിത്ത് ഉള്ളതായി അറിവില്ലെന്നും പൊലീസ് ത​െൻറ മൊഴിയെടുത്തിട്ടില്ലെന്നും പരമേശ്വരൻ കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എന്നാൽ, പരമേശ്വരൻ ശ്രീജിത്തിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്നാണ് പൊലീസി​െൻറ വാദം. ശ്രീജിത്തിനെതിരെ ത​െൻറ പിതാവ് മൊഴി നൽകിയെന്നതിന് വ്യാജ തെളിവുണ്ടാക്കാന്‍ സി.പി.എം ശ്രമിക്കുകയാണെന്ന് ശരത്ത് ആരോപിക്കുന്നു. മൊഴി നൽകി എന്നതിന് എന്ത് തെളിവാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. അച്ഛ​െൻറ മേൽ പാർട്ടിയുടെ ശക്തമായ സമ്മർദമുണ്ടായിട്ടുണ്ട്. മൊഴി കൊടുത്തിട്ടില്ലെന്നാണ് ആദ്യം അദ്ദേഹം പറഞ്ഞത്. എന്നാൽ, പാർട്ടി നേതാവ് വന്ന് സംസാരിച്ചശേഷം താൻതന്നെയാണ് മൊഴി നൽകിയതെന്ന് അച്ഛൻ മാറ്റിപ്പറഞ്ഞു. സി.പി.എം പ്രാദേശികനേതൃത്വത്തി​െൻറ ഭീഷണിയാണ് ഇതിന് പിന്നിലെന്നാണ് ശരത്ത് ആരോപിക്കുന്നത്. ശ്രീജിത്ത് അറസ്റ്റിലായ ദിവസം തങ്ങളുെട ബന്ധുവായ അഭിഭാഷകൻ മുഖേന സ്റ്റേഷനിൽ ബന്ധപ്പെട്ടിരുന്നെന്ന് അമ്മ ശ്യാമള പറയുന്നു. എന്നാൽ, മുകളിൽനിന്ന് ശക്തമായ സമ്മർദമുണ്ടെന്നും തങ്ങൾക്ക് ഒന്നും െചയ്യാൻ കഴിയില്ലെന്നുമുള്ള മറുപടിയാണ് പൊലീസ് നൽകിയത്. ഇതിന് പിന്നിൽ സി.പി.എം നേതൃത്വമാണെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ആരൊക്കെയോ ചേർന്ന് പാർട്ടി വളർത്താൻ ശ്രമിച്ചതാണ് തങ്ങൾക്ക് ശ്രീജിത്തിെന നഷ്ടമാകാൻ കാരണമെന്നും അവർ കുറ്റപ്പെടുത്തുന്നു. ദേവസ്വംപാടം പ്രദേശത്ത് പാർട്ടിക്ക് സ്വാധീനം കുറഞ്ഞതും ബി.ജെ.പി അനുഭാവികളുടെ എണ്ണം കൂടിയതും സി.പി.എമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വാസുദേവ​െൻറ ആത്മഹത്യ ആയുധമാക്കി സ്വാധീനം വീണ്ടെടുക്കാനായിരുന്നത്രെ സി.പി.എം ശ്രമം. ശ്രീജിത്ത് പ്രതിയാണെന്നും ആരുടെ ഭാഗത്തുനിന്നും സമ്മർദമുണ്ടായിട്ടില്ലെന്നുമുള്ള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് പൊലീസ്. വാസുദേവ​െൻറ വീടാക്രമിച്ചത് ആർ.എസ്.എസുകാരാണെന്നും ഇൗ സംഘത്തിൽ ശ്രീജിത്ത് ഉണ്ടായിരുന്നു എന്നുമാണ് പ്രാദേശിക സി.പി.എം നേതൃത്വം പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.