വ്യാജവാറ്റ് കുറയുന്നില്ല -എക്സൈസ് കമീഷണർ ആലപ്പുഴ: ബാറുകൾ അടച്ചാലും തുറന്നാലും വ്യാജവാറ്റ് കുറയുന്നില്ലെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. ദിവസേന 400-500 ലിറ്റർ കോടയാണ് പിടികൂടുന്നത്. കഴിഞ്ഞവർഷം മൂന്നുലക്ഷം ലിറ്റർ കോട പിടികൂടി. ബാർ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതൊക്ക നടക്കും. കഴിഞ്ഞ വർഷം 1.20 ലക്ഷം കേസുകളാണ് എക്സൈസ് എടുത്തത്. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന് 3000 വാഹനങ്ങൾ പിടികൂടി. 38,000 അബ്കാരി കേസുകൾ എടുത്തു. 6200 ലഹരി കേസുകളും 71,000 പാൻമസാല കേസുകളും രജിസ്റ്റർ ചെയ്തെന്നും അദ്ദേഹം ആലപ്പുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.