തൃപ്പൂണിത്തുറ: കാർ മോഷണശ്രമത്തിനിടെ പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കളെ ഹിൽപാലസ് പൊലീസ് പിടികൂടി. വ്യാഴാഴ്ച രാത്രി 12ഓടെ ഇരുമ്പനം മകളിയം ക്ഷേത്രത്തിന് സമീപം പാർക്ക് ചെയ്തിരുന്ന നിസാൻ മൈക്രാ കാർ മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെയാണ് പത്തനംതിട്ട കറിക്കാട്ടൂർ ചെറുവള്ളി മണിമല മുട്ടംകുഴിയിൽ വീട്ടിൽ മാത്യു (21), റാന്നി മൂക്കന്നൂർ കടപ്ലാക്കേൽ ജഗന്നാഥൻ (28) എന്നിവർ െപാലീസിെൻറ പിടിയിലായത്. പത്തനംതിട്ടയിൽനിന്ന് ഇരുചക്രവാഹനത്തിലാണ് ഇരുവരും മോഷണത്തിന് എത്തിയത്. റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പരിശോധിച്ച് ഉള്ളിൽതന്നെ ഇട്ടുപോയ താക്കോലുകൾ കൈക്കലാക്കി. തുടർന്ന് ബൈക്ക് ഇരുമ്പനം ഐ.ഒ.സി പമ്പിൽ സുരക്ഷിതമായി വെച്ചശേഷം ഓട്ടോയിൽ തിരിച്ചെത്തി. കാറോടിച്ച് പോകുന്നതിനിടെ നിയന്ത്രണംവിട്ട് മതിലിലിടിക്കുകയായിരുന്നു. നാട്ടുകാർ എത്തിയതോടെ ഇരുവരും കാർ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരുമായി ചേർന്ന് നടത്തിയ തിരച്ചിലിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മാത്യുവിനെതിരെ കാർ മോഷണത്തിന് കൊല്ലം പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. ഹിൽ പാലസ് എസ്.ഐ പ്രസന്നകുമാർ, സി.പി.ഒ രാജേഷ്, ദിനേശൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.