ഉപതെരഞ്ഞെടുപ്പ് നീളുന്നത് ശരിയല്ല -സുധീരൻ ചെങ്ങന്നൂർ: നിയമസഭ ഉപതെരഞ്ഞെടുപ്പ് അനിശ്ചിതമായി നീളുന്നത് ശരിയല്ലെന്നും ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഉടൻ ഇടപെടണമെന്നും കെ.പി.സി.സി മുൻ പ്രസിഡൻറ് വി.എം. സുധീരൻ ചെങ്ങന്നൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ദേശീയപാത വികസനം അനിവാര്യമാണെന്നും എന്നാൽ, ജനത്തെ വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണം. നിയമാനുസൃതമായ കാര്യങ്ങൾ സർക്കാർ നടത്തുന്നില്ല. പുനരധിവാസം ഫലപ്രദമായി നടപ്പാക്കണം. സ്ഥലമേറ്റെടുപ്പ് നിർത്തി വെക്കണമെന്നും സമവായമുണ്ടായശേഷം മാത്രമേ മുന്നോട്ട് പോകാവു എന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.