കൊച്ചി: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ശനിയാഴ്ച കൊച്ചി മെട്രോ യാത്രക്കാർക്കായി സൗജന്യ പ്രമേഹ, രക്തസമ്മർദ നിർണയ പരിശോധന നടത്തും. രാവിലെ ഒമ്പതുമുതൽ 10.30 വരെ ആലുവ, ഇടപ്പള്ളി, പാലാരിവട്ടം, മഹാരാജാസ് സ്റ്റേഷനുകളിലാണ് സൗകര്യമുണ്ടാകുക. കെ.എം.ആർ.എൽ സ്റ്റാഫ് വെൽഫെയർ ആൻഡ് റിക്രിയേഷൻ ഫോറം സ്വസ്തിയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയും ജെ.സി.എ ഇന്ത്യ കൊച്ചി മെട്രോ ചാപ്റ്ററും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.